DCBOOKS
Malayalam News Literature Website

Sea A Boiling Vessel ; മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ ഇന്ന് മുതൽ

മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ Sea A Boiling Vessel ഡിസംബര്‍ 13 മുതല്‍ 2023 ഏപ്രില്‍ മുപ്പത് വരെ കൊച്ചിയില്‍ നടക്കും. കടലില്‍ നിന്നുമുയര്‍ന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആദരിക്കുന്നതാണ് ഈ കലാസംരഭം. മട്ടാഞ്ചേരിയിലെ ജൂതനഗരിയിലെ പുരാതന യഹൂദഭവനമായ Kashi Hallegua-യിലാണ് പ്രധാനമായും പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സര്‍വ്വകലാശാലകള്‍ , ചരിത്രഗവേഷണസ്ഥാപനങ്ങള്‍ , കലാകേന്ദ്രങ്ങള്‍ , ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരും ശില്പികളും , ഗായകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. റിയാസ് കോമുവാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.

Comments are closed.