DCBOOKS
Malayalam News Literature Website
Rush Hour 2

ചുവപ്പിൽ തിളങ്ങി മലാല യൂസഫ്‌സായ്; ശ്രദ്ധനേടി വീണ്ടും വോഗിന്റെ കവർ ചിത്രം

വോഗ് ഫാഷന്‍ മാഗസിന്റെ ബ്രിട്ടീഷ് എഡിഷനില്‍ കവര്‍ ഗേളായി ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. കവർ പേജിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച മലാല, തനിക്കു ലഭിച്ച അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ചു.

ചുവപ്പ് നിറത്തിലുള്ള ലേസ് ഡ്രസ്സും ഹെഡ്സ്കാർഫും വിസ്കോസുമാണ് കവർ ചിത്രത്തിൽ മലാലയുടെ വേഷം. ഇതു കൂടാതെ വൈറ്റ് ഔട്ട്ഫിറ്റിലും ചുവപ്പ് ലേസ് ഡ്രസ്സിനൊപ്പം നീല ഹെഡ്സ്കാർഫ് ധരിച്ചും ചിത്രങ്ങളുണ്ട്.

ദീര്‍ഘ വീക്ഷണം ഉള്ളൊരു പെണ്‍കുട്ടി ഹൃദയത്തില്‍ കരുതുന്ന ശക്തി തനിക്ക് അറിയാം. ഈ കവര്‍ ഫോട്ടോ കാണുന്ന എല്ലാ പെണ്‍കുട്ടികളും ഈ ലോകത്തെ മാറ്റി മറിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് മനസിലാക്കണമെന്ന് മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പത്ത് വര്‍ഷമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുകയാണ് മലാല യൂസഫ്‌സായ്. ഓക്‌സഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട് ഈ ആക്ടിവിസ്റ്റ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 23കാരി. 17ാം വയസിലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.