DCBOOKS
Malayalam News Literature Website

സഹീറാ തങ്ങളുടെ വിശുദ്ധസഖിമാര്‍; നോവലിന്റെ വീഡിയോ ടീസര്‍ പുറത്തിറങ്ങി

സ്ത്രീവ്യസനങ്ങളുടെ ഉന്മാദപരിസരങ്ങളെ തീക്ഷ്ണവര്‍ണ്ണത്തില്‍ ചാലിച്ച് ആവിഷ്‌കരിക്കുന്ന സഹീറാ തങ്ങളുടെ വിശുദ്ധസഖിമാര്‍ എന്ന പുതിയ നോവലിന്റെ വീഡിയോ ടീസര്‍ പുറത്തിറങ്ങി. ഡി സി ബുക്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്.

മുപ്പതു വയസ്സുകഴിഞ്ഞ ഒരു പെണ്ണിന്റെ ഉന്മാദസമാനമായ വൈകാരികലോകം ആവിഷ്‌കരിക്കുകയാണ് സഹീറാ തങ്ങള്‍ വിശുദ്ധസഖിമാര്‍ എന്ന നോവലിലൂടെ. ആണ്‍-പെണ്‍ ബന്ധങ്ങള്‍ രണ്ട് ശത്രുരാജ്യങ്ങളോ വേട്ടയാടപ്പെടലോ ആയി പരിണമിക്കുമ്പോള്‍ പരാജയപ്പെടുന്ന ജൈവികകാമനകള്‍ ഒരു സമസ്യയായിത്തീരുന്നു. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ സ്വയം അഭിമുഖീകരിക്കുകയും ഓരോ ചോദ്യവും ആത്മഭാഷണങ്ങളുടെ ഡയറിച്ചിത്രമാവുകയും ചെയ്യുന്നു. സമൂഹത്തില്‍ പലതരം യാതനകള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി രചിക്കപ്പെട്ട, സമകാലികപ്രസക്തമായ നോവല്‍.

വിശുദ്ധസഖിമാര്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.