DCBOOKS
Malayalam News Literature Website

വികാര വേട്ട: ടി.പി.വേണുഗോപാലന്‍ എഴുതിയ കഥ

വര: നാസര്‍ ബഷീര്‍

ജനുവരി ലക്കം പച്ചക്കുതിരയില്‍

”രഞ്ചന്റെ മരണവാര്‍ത്ത കേട്ടയുടനെ, മുഖം കണ്ണാടിയില്‍ നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഞെട്ട
ലിന്റെ നേരിയ അടയാളം പോലും ഈ മുഖത്ത് കാണാനായില്ല”

‘വിഷം കൊടുത്ത്, കാമുകനെ കൊന്ന രാക്ഷസി’ എന്ന അടിക്കുറിപ്പോടെ, സുന്ദരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ റെസിഡെന്‍ഷ്യല്‍ അസോസിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കണ്ടപ്പോള്‍ അനാമിക അന്ധാളിപ്പിന്റെ ഇമോജിയിട്ടു. തൊട്ടുപിറകെ ‘കാമുകന്മാര്‍ ജാഗ്രതൈ’ എന്ന ആരുടെയോ കമന്റിനുകീഴെ രണ്ട് കുലുങ്ങിച്ചിരിയുമിട്ടു. ആരോ പിടിച്ച് തെങ്ങിന് കെട്ടിയിട്ട മോഷ്ടാവിന്റെ ദേഹത്ത് വരുന്നോരുടെയും pachakuthiraപോകുന്നോരുടെയും ഇടിയും ചവിട്ടും ഇളിച്ചുകാട്ടലും കാര്‍ക്കിച്ചുതുപ്പലും പോലെ ഗ്രൂപ്പില്‍ ഇനി ഇമോജികളുടെ തിമിര്‍ക്കലായിരിക്കും. ഓരോരുത്തരുടെയും മനസ്സുമുഴുവന്‍ വിരല്‍തുമ്പിനോളംപോന്ന അടയാളങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. രാത്രികിടക്കാന്‍ നേരത്ത് ഒന്നൊന്നായിതോണ്ടിയെടുത്ത് ആസ്വദിക്കാമെന്നുകരുതി അനാമിക മൊബൈല്‍ ഓഫാക്കി ഡ്രസ്സിംഗ് ടേബിളിനുമീതെ വെച്ചു.

ഏഴുമണിക്കാണ് സുനീതിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടി. അനാമിക ഫ്‌ലാറ്റിനുവെളിയിലിറങ്ങാതായിട്ട് കാലം കുറച്ചായി. ഡ്രസ്സും വീട്ടുസാധനങ്ങളും വാങ്ങാന്‍ ഇടക്കെങ്കിലും പുറത്തിറങ്ങാറുണ്ടായിരുന്നു, കുറച്ചുമുമ്പ് വരെ. എന്നാലിപ്പോള്‍ എല്ലാം ഓണ്‍ലൈനില്‍ വരുത്തിക്കുന്നതുകൊണ്ട് പുറംലോകവുമായുള്ള അകല്‍ച്ച ദൃഢമായി. ഇപ്പോള്‍ മടിയുമായി. ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് സുനീതി ഫോണിലൂടെ ക്ഷണിച്ചപ്പോള്‍തന്നെ ”എങ്ങും പോകാറില്ല, ആശംസകള്‍ അഡ്വാന്‍സായി തന്നിരിക്കുന്നു” എന്ന് അറിയിച്ചിരുന്നതാണ്. ”അതുപറ്റില്ല, നീ വരണം, വന്നില്ലെങ്കില്‍ മിണ്ടൂല്ല” എന്ന് സുനീതി ശാഠ്യം പിടിച്ചു. ”മിണ്ടൂല്ല” എന്ന് കേട്ടപ്പോള്‍ പഴയ എല്‍ പി സ്‌കൂളിലെ അവളുടെ കുഞ്ഞുമുഖം മിന്നായം പോലെ ഓര്‍മ്മയിലെത്തി. ”അഖിലയുമുണ്ട്, അവള്‍ വരുന്നവഴിക്ക് നിന്നെ പിക്ക് ചെയ്യാന്‍ ഏര്‍പ്പാടാക്കാം, മുടക്കം പറയരുത്” എന്നുകൂടി പറഞ്ഞപ്പോള്‍ വഴങ്ങുകയായിരുന്നു.

ബ്യൂട്ടി ക്ലിനിക്കില്‍ നിന്ന് അഖില അഞ്ചുമണിക്ക് ഇറങ്ങിയാല്‍ പത്തു പതിനഞ്ച് മിനുട്ടുകൊണ്ട് ഇ
വിടെയെത്തും. ദൂരം അധികമില്ലെങ്കിലും ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി, സുനീതിയുടെ ഫ്‌ലാറ്റിലെത്തുമ്പോഴേക്കും ആറര കഴിയും. ഇനിയും ഒരുങ്ങാന്‍ വൈകിയാല്‍ ഫങ്ഷന്‍ തുടങ്ങുന്നതിനുമുമ്പ് എത്താനാവില്ല. സുനീതി കെറുവിക്കും.

പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.