DCBOOKS
Malayalam News Literature Website

എല്‍.വി രാമസ്വാമി അയ്യരുടെ ചരമവാര്‍ഷികദിനം

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ജീവിച്ചിരുന്ന പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യര്‍ രാമസ്വാമി അയ്യര്‍. ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങള്‍ എഴുതി. കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു രാജരാജവര്‍മ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തില്‍ വിശകലനം ചെയ്‌തെഴുതിയ കേരളപാണിനീയക്കുറിപ്പുകള്‍ പില്‍ക്കാലത്ത് മലയാളഭാഷാശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മൂലകൃതിയോടൊപ്പം തന്നെ ചേര്‍ത്തുവച്ചു.

1895 ഒക്ടോബര്‍ 25-ന് ലക്ഷ്മീനാരായണപുരം വിശ്വനാഥയ്യരുടെ മകനായി പിറന്ന അദ്ദേഹം വിദ്യാഭ്യാസത്തിനുശേഷം 1925-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. ആ ജോലിയിലിരിക്കേതന്നെ 52-ാം വയസ്സില്‍ അസുഖം മൂലം അവധിയെടുത്ത് വിശ്രമിക്കുന്നതിനിടയില്‍ 1948 ജനുവരി 31-ാം തീയതി അന്തരിച്ചു.

Comments are closed.