DCBOOKS
Malayalam News Literature Website

വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 20 വയസ്സ്

അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 20 വയസ്സ്. ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നിരവധി ചിത്രങ്ങളാണ് വിക്ടര് ജോര്‍ജിന്റെ ക്യാമറക്കണ്ണുകളിലൂടെ പിറവിയെടുത്തത്. കരുതലും സ്‌നേഹവുമൊക്കെ ആ ചിത്രങ്ങളുടെ പ്രത്യേകതകളായിരുന്നു.

മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്‌ടർ ജോർജ് 2001 ജൂലൈ 9 ന് ഇടുക്കിയിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്‍റെ ചിത്രം പകർത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ജോലിക്കിടെ മരണം തട്ടിയെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള വാഷിങ്ടണ്ണിലെ ജേണലിസ്റ്റ് മെമ്മോറിയല്‍ വോളില്‍ വിക്ടര്‍ ജോര്‍ജിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Comments are closed.