DCBOOKS
Malayalam News Literature Website

വെട്ടം മാണി ജന്മശതാബ്ദി ‘പുരാണ പ്രശ്‌നോത്തരി’ വിജയികളെ പ്രഖ്യാപിച്ചു

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിച്ച വെട്ടം മാണി ജന്മശതാബ്ദി പുരാണ പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു. പ്രിയംവദ ബി (3000 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചര്‍), വിപിന്‍ പരമേശ്വരന്‍ (2000 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചര്‍), അനഘ ജി (1000 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചര്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഐശ്വര്യ വി,  ജനീറ്റ ക്ലമന്റ്, അബ്ദുല്‍ മുനീം എം.എ , സാന്ദ്ര മരിയ സി ബി, മുഹമ്മദ്‌ ഫൈസൽ  സി എന്നിവര്‍ 500 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചറുകള്ക്ക് അര്‍ഹരായി.

മുന്നൂറിലധികം ആളുകള് പങ്കെടുത്ത വെട്ടം മാണി ജന്മശതാബ്ദി ‘പുരാണ പ്രശ്‌നോത്തരി’ യില്‍ നിന്നും കൂടുതല് മാര്ക്ക് നേടിയവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റില്  നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.

 

Comments are closed.