DCBOOKS
Malayalam News Literature Website

കിരണ്‍ ദേശായിക്ക് ജന്മദിനാശംസകള്‍

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയാണ് കിരണ്‍ ദേശായി. ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് എന്ന കൃതിയ്ക്ക് 2006-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. പ്രശസ്ത എഴുത്തുകാരി അനിത ദേശായിയുടെ മകളായ കിരണ്‍ ദേശായി  ബുക്കര്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി കൂടിയാണ്.

1971 സെപ്റ്റംബര്‍ മൂന്നിന് ദില്ലിയിലായിരുന്നു കിരണ്‍ ദേശായിയുടെ ജനനം. ഇംഗ്ലണ്ടിലും അമേരിക്കയിലെ വിവിധ കോളെജുകളിലുമായിട്ടായിരുന്നു ഉന്നത വിദ്യാഭ്യാസം. 1998-ല്‍ പ്രസിദ്ധീകരിച്ച ഹുല്ല ബലൂ ഇന്‍ ഗ്വാന ഓര്‍ച്യാര്‍ഡ് ആണ് കിരണ്‍ ദേശായിയുടെ ആദ്യ കൃതി.

Comments are closed.