DCBOOKS
Malayalam News Literature Website

ബഹുഭാഷാ പണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ബഹുഭാഷാപണ്ഡിതനും സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായിരുന്ന ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു. പത്മശ്രീ പുരസ്കാര ജേതാവാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക്ക് പബ്ലിക്കേഷൻസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടർ, സാക്ഷരതാ മിഷൻ ഡയറക്ടർ തുടങ്ങി നിരവധി പ്രമുഖ പദവികൾ വഹിച്ചു.

സര്‍വവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്റെ നിര്‍മാണത്തിലും പങ്കാളിയായിട്ടുണ്ട്. നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു.

Comments are closed.