DCBOOKS
Malayalam News Literature Website

ബാലസാഹിത്യകാരൻ വലിയോറ വി പി അന്തരിച്ചു

ബാലസാഹിത്യകാരൻ വലിയോറ വി പി (77) അന്തരിച്ചു. അൻപതുവർഷത്തിലധികമായി സാഹിത്യ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികള്‍ ഡി സി ബുക്‌സ് ഇംപ്രിന്റായ മാമ്പഴം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമ്പലമാട് എൽ.പി. സ്‌കൂൾ, വലിയോറ ഈസ്റ്റ് എ.എം.യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റായും സേവനംചെയ്തിട്ടുണ്ട്. അഴകുവിടരുന്ന ലോകം, അസർ മുല്ലകൾ, ഇട്ടിക്കണ്ടപ്പൻ, കിങ്ങിണിപൂക്കൾ,കുഞ്ഞിക്കിനാവുകൾ, കുറിഞ്ഞ്യാനി പൂച്ച, ചക്കരയുമ്മകൾ, തേരട്ട തീവണ്ടി,,തോൽ ചെരിപ്പ്, പിടിച്ചിയാമ, പൂത്തുമ്പികൾ, മണ്ടൻ വാസു, മാനസാന്തരം  തുടങ്ങി 15 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.