DCBOOKS
Malayalam News Literature Website
Rush Hour 2

ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം

Ezhacherry Ramachandran
Ezhacherry Ramachandran

ഈ വർഷത്തെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്‌കാരം  ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽ കാലം എന്ന കൃതിക്കാണ് പുരസ്കാരം.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ കെ പി മോഹനന്‍, ഡോ എന്‍ മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയംഗങ്ങള്‍.

കഴിഞ്ഞ വർഷം വി.ജെ ജയിംസിനായിരുന്നു വയലാർ പുരസ്‌കാരം. അദ്ദേഹത്തിന്റെ ‘നിരീശ്വരൻ’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്. വയലാര്‍ രാമവര്‍മ്മ സ്മാരകട്രസ്റ്റ് 1977 മുതല്‍ നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. 2018-ല്‍ കെ.വി മോഹന്‍കുമാറിന്റെ ഉഷ്ണരാശിയാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്.

Comments are closed.