DCBOOKS
Malayalam News Literature Website

ആകാംക്ഷ നിറച്ച് ‘വരത്തന്‍’ ട്രെയിലര്‍

ആകാംക്ഷാഭരിതമായ രംഗങ്ങളോടെ ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാകുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണിത്.

അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.