DCBOOKS
Malayalam News Literature Website

‘വന്നേരിനാട്’ പുതിയ പതിപ്പ് പ്രകാശനം ചെയ്തു

ചിത്രത്തിന് കടപ്പാട്-ദേശാഭിമാനി
ചിത്രത്തിന് കടപ്പാട്-ദേശാഭിമാനി

കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രം ‘വന്നേരിനാടി‘ – ന്റെ  പുതിയ പതിപ്പ് വന്നേരി ഹൈസ്കൂൾ അങ്കണത്തിൽ മന്ത്രി എം ബി രാജേഷ് പുസ്തകത്തിന്റെ എഡിറ്ററായിരുന്ന പി കെ എം റഹീമിന്റെ മകൾ ഷീബ അമീറിന് നൽകി പ്രകാശിപ്പിച്ചു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.

ഇ ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായി. ഫസീല തരകത്ത് പുസ്തകം പരിചയപ്പെടുത്തി.  എൻ കെ അക്ബർ എംഎൽഎ, പി ടി കുഞ്ഞുമുഹമ്മദ്, അഡ്വ. എം കെ സക്കീർ, പി ടി അജയ് മോഹൻ, അജിത് കൊളാടി, അഡ്വ. പി എം ആതിര, അഡ്വ. ഇ സിന്ധു, ബിനീഷ മുസ്തഫ, ഷംസു കലാട്ടേൽ എന്നിവർ സംസാരിച്ചു. വന്നേരിനാട് കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ്‌ വി കെ ശ്രീരാമൻ സ്വാഗതവും സെക്രട്ടറി ഡോ. രാജേഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികമായും എങ്ങനെ ഉണര്‍ന്നുവന്നുവെന്നും ഉയര്‍ന്നുവന്നുവെന്നും അന്വേഷിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് ‘വന്നേരിനാട്’. നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂര്‍വ്വകൃതി.

ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.