DCBOOKS
Malayalam News Literature Website

കാന്‍വാസ്; ഷംല ജഹ്ഫര്‍ എഴുതിയ കവിത

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

പ്രദര്‍ശനത്തിനൊരുങ്ങിയ
ചിത്രങ്ങള്‍ക്കെതിര്‍വശം
മഞ്ഞുമൂടിയ
ഹൃദയവുമായി
അയാളിരിക്കുന്നു

മാനത്തേക്കുയര്‍ന്ന്
നരച്ചനിറത്തിലൊരു കുന്ന്
പൊളിഞ്ഞുവീഴാറായ വീട്
വരണ്ടുകിടക്കുന്ന പാടം
ആണിനെ ചാരിയൊരു പെണ്ണ്
അത്ഭുതങ്ങളുടെ വെയിലേറ്റ്
ചിത്രങ്ങളുടെ ശിരസ്സുകള്‍
പ്രശംസയുടെ അറ്റത്ത്
നിവര്‍ന്നിരിക്കുന്നു

ആദിമമനുഷ്യന്റെ
ശൂന്യത
വലയം ചെയ്തനേരം
ഒരു
ദീര്‍ഘനിശ്വാസവുമെടുത്തയാള്‍
ധ്യാനത്തിലേക്കാണ്ടുപോയി

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.