DCBOOKS
Malayalam News Literature Website

വിഷാദവും സ്വപ്‌നങ്ങളും

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

പി.കെ. സുരേന്ദ്രന്‍

സ്‌ട്രോബ്-ഹൂലിയറ്റ് ദമ്പതികളുടെ സിനിമകള്‍ സാധാരണ ആര്‍ട്ട് സിനിമകളുടെ സങ്കല്പങ്ങളെപ്പോലും അട്ടിമറിക്കുന്നവയാണ്. അവ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നവയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും കൊണ്ട് ശ്രദ്ധേയവുമാണ്. വ്യതിരിക്തമായ ശൈലിയിലൂടെ അവര്‍ നിലവിലുള്ള സിനിമയെയും ലോകത്തെയും വിമര്‍ശിച്ചു. അക്കാലത്തെ ഏറ്റവും യഥാര്‍ത്ഥ ചലച്ചിത്ര സംവിധായകരായിരുന്നു രണ്ടുപേരും എന്ന് ഇവരെ നിരൂപകര്‍ വാഴ്ത്തുന്നു.

ഭാര്യാഭര്‍തൃ ജോഡികളായ ചലച്ചിത്ര സംവിധായകരാണ് ഴാന്‍-മാരി സ്‌ട്രോബും ഡാനിയേല്‍ ഹൂലിയറ്റും. തന്റെ എണ്‍പത്തി ഒമ്പതാം വയസ്സില്‍ 2022 നവംബര്‍ ഇരുപത്തി രണ്ടാം തീയ്യതി സ്‌ട്രോബ് അന്തരിച്ചു. എന്നാല്‍ ഇത് കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്ന സന്ദര്‍ഭം ആയിട്ടുകൂടി വാര്‍ത്തയായില്ല. ഡാനിയേല്‍ Pachakuthira Digital Editionഹൂലിയറ്റ് 2006 ഒക്ടോബര്‍ 9-ന് അന്തരിച്ചു. സ്‌ട്രോബിന്റെ അവസാന വര്‍ഷങ്ങള്‍ ചിലവഴിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ തടാകത്തിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ റോളിലാണ്. ഴാന്‍-ലുക് ഗൊദാര്‍ദ് മരിക്കുന്നതുവരെ താമസിച്ചിരുന്നതും ഇതേ സ്ഥലത്തായിരുന്നു.

സ്‌ട്രോബ്-ഹൂലിയറ്റ് ദമ്പതികളുടെ സിനിമകള്‍ സാധാരണ ആര്‍ട്ട് സിനിമകളുടെ സങ്കല്പങ്ങളെപ്പോലും അട്ടിമറിക്കുന്നവയാണ്. അവ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നവയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും കൊണ്ട് ശ്രദ്ധേയവുമാണ്. വ്യതിരിക്തമായ ശൈലിയിലൂടെ അവര്‍ നിലവിലുള്ള സിനിമയെയും ലോകത്തെയും വിമര്‍ശിച്ചു. അക്കാലത്തെ ഏറ്റവും യഥാര്‍ത്ഥ ചലച്ചിത്ര സംവിധായകരായിരുന്നു രണ്ടുപേരും എന്ന് ഇവരെ നിരൂപകര്‍ വാഴ്ത്തുന്നു. തങ്ങളുടെ സിനിമകള്‍ക്കെതിരെ പല ഭാഗത്തുനിന്നും പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും, സിനിമകള്‍ക്ക് നിര്‍മ്മാതാക്കളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നിട്ടും, വിതരണക്കാരോ വലിയ തോതില്‍ പ്രേക്ഷകരോ ഇല്ലാതിരുന്നിട്ടും അവര്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെ അവസാനം വരെ സിനിമകള്‍ സംവിധാനം ചെയ്തു. ഒരു ഭാഗത്ത് ഹോളിവുഡ് സിനിമകളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അതുപോലുള്ള സിനിമകളും പ്രാദേശിക സിനിമകളും. ശരാശരി സിനിമകള്‍ മേളകളില്‍ അരങ്ങുതകര്‍ക്കുന്നു. മറുഭാഗത്ത്, മേളകള്‍ ബുദ്ധിജീവികളില്‍നിന്ന് പിടിച്ചെടുത്തു എന്ന അവകാശവാദം. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ മുന്നിലെ ബുദ്ധിജീവി പ്രതിഷേധ ഇടങ്ങള്‍ വെട്ടിനിരത്തിയതില്‍ അഭിമാനപുളകിതരാവുന്നവര്‍, സൂപ്പര്‍ താരങ്ങളുടെ സിനിമകളെ ആഘോഷമാക്കുന്ന പ്രേക്ഷകര്‍ – ഈ സാഹചര്യത്തില്‍ ഡാനിയേല്‍-ഹൂലിയറ്റ് ദമ്പതികള്‍ക്ക് വലിയ പ്രസക്തിയുണ്ട്.

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.