DCBOOKS
Malayalam News Literature Website

വൈക്കം ചിത്രഭാനു അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ വൈക്കം ചിത്രഭാനു അന്തരിച്ചു. ദീര്‍ഘകാലമായി സാഹിത്യകലാരംഗങ്ങളില്‍ സജീവമായിരുന്നു. രംഗകലകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അസാധാരണമായി ഒന്നുമില്ല, സ്വപ്നാടകരുടെ സംഘഗാനം, ഗാലെറി, ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍, മാജിക്കിന്റെ ലോകം, മാജിക് മാജിക് മാജിക്, മാജിക്-കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, മാജിക് ഒരു പാഠപുസ്തകം, എങ്ങനെ നല്ലൊരു പാമിസ്റ്റാകാം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നോവലുകളും കവിതകളും മാജിക്കിനെക്കുറിച്ചുള്ള പഠനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

1974-75 വര്‍ഷങ്ങളില്‍ മാജിക് ഡ്രാമ അവതരിപ്പിച്ചു. അരങ്ങില്‍ വൈവിദ്ധ്യം സൃഷ്ടിച്ച അമൃതംഗമയ, അനന്തംസാഗരം, നക്ഷത്രഗീതം, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.

Comments are closed.