DCBOOKS
Malayalam News Literature Website

ഷെഹാന്‍ കരുണതിലകയ്ക്ക് ബുക്കര്‍ പുരസ്‌കാരം

'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ' എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്

2022 ലെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകയ്‌ക്ക്.  ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രാഫറിന്റെ കഥ പറയുന്ന നോവലാണ് ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’. 50,000 പൗണ്ടാണ് പുരസ്‌കാരത്തുക. 47കാരനായ ഷെഹാന്‍ കരുണതിലകയുടെ രണ്ടാമത്തെ പുസ്തകമാണിത്. തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്നും ഷെഹാന്‍ കരുണതിലക പുരസ്‌കാരം സ്വീകരിച്ചു.

1990-ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ വികസിക്കുന്നത്. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അല്‍മെയ്ഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം.

ബ്രിട്ടീഷ് എഴുത്തുകാരന്‍ അലന്‍ ഗാര്‍ണറുടെ ‘ട്രെക്കിള്‍ വാക്കര്‍’, സിംബാബ്വെ എഴുത്തുകാരന്‍ നോവയലെറ്റ് ബുലവായോയുടെ ‘ഗ്ലോറി’, ഐറിഷ് എഴുത്തുകാരി ക്ലെയര്‍ കീഗന്റെ ‘സ്‌മോള്‍ തിംഗ്സ് ലൈക്ക് ദിസ്’, യു.എസ്. എഴുത്തുകാരി പെര്‍സിവല്‍ എവററ്റിന്റെ ‘ദി ഓ ട്രീസ് ആന്‍ഡ് വില്യം’ യു.എസ് എഴുത്തുകാരി എലിസബത്ത് സ്ട്രൗട്ട് എന്നിവരായിരുന്നു ബുക്കര്‍ സമ്മാനത്തിന്റെ ഈ വര്‍ഷത്തെ ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.

 

Comments are closed.