DCBOOKS
Malayalam News Literature Website

ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളകളില്‍ വി.കെ.ശ്രീരാമന്‍ അതിഥിയായി എത്തുന്നു

അബുദാബി മദീനത്ത് സെയ്ദിലെയും ദുബായ് ഖിസൈസിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നടക്കുന്ന ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളകളില്‍ നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ അതിഥിയായെത്തുന്നു. അബുദാബി മദീനത്ത് സെയ്ദിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നുവരുന്ന ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡില്‍ ഡിസംബര്‍ അഞ്ചാം തീയതി വ്യാഴാഴ്ച വൈകിട്ട് എട്ടു മണിക്കാണ് വി.കെ.ശ്രീരാമന്‍ പങ്കെടുക്കുന്ന പരിപാടി.

ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളയോടനുബന്ധിച്ച് ഡിസംബര്‍ ആറിന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയിലും വി.കെ.ശ്രീരാമന്‍ പങ്കെടുക്കുന്നുണ്ട്.

അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ‘ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ്’ പുസ്തകമേളയില്‍ എത്തിയിരിക്കുന്നത്. യു.എ.ഇയുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങള്‍ മേളയിലുണ്ട്. എല്ലാ പുസ്തകങ്ങള്‍ക്കും പുതുവര്‍ഷത്തിന് മുന്നോടിയായുള്ള പ്രത്യേകവിലക്കിഴിവുമുണ്ട്.

അബുദാബി മദീനത്ത് സെയ്ദിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് ഡിസംബര്‍ 15-ന് സമാപിക്കും. ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെയാണ് ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേള നടക്കുക.

എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡിന്റെ പ്രവര്‍ത്തനസമയം.

Comments are closed.