DCBOOKS
Malayalam News Literature Website

വി അബ്ദുള്ള അനുസ്മരണവും പരിഭാഷാ പുരസ്‌കാര സമര്‍പ്പണവും മെയ് 27ന്

വി. അബ്ദുള്ള അനുസ്മരണവും പരിഭാഷാ പുരസ്‌കാര സമര്‍പ്പണവും 2023 മെയ് 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് Textകോഴിക്കോട് മാതൃഭൂമി കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന് എം ടി വാസുദേവന്‍ നായര്‍ സമ്മാനിക്കും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ഹാര്‍പ്പര്‍ കോളിന്‍സ് ആണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പരിഭാഷാ കൃതിയെക്കുറിച്ച് പുരസ്‌കാരസമിതിക്ക് വേണ്ടി ഡോ.സി.രാജേന്ദ്രന്‍ അവലോകനം നടത്തും. ഉമ്മി അബ്ദുള്ള, ഡോ.എം.എം. ബഷീര്‍, ഡോ.ആശാ മുഹമ്മദ്, ഷീലാ ടോമി, ശ്രീജാ കളത്തില്‍, ലെയില കമാലുദ്ദീന്‍, നാസ്‌നിന്‍ ജലാലുദ്ദീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

വല്ലി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

Comments are closed.