DCBOOKS
Malayalam News Literature Website

അബുദാബി അന്താരാഷ്ട്ര പുസ്തകമേള മെയ് 28 വരെ ; മലയാളത്തില്‍ നിന്നും ഡി സി ബുക്‌സും

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന 32-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നും ഡി സി ബുക്‌സും പങ്കെടുക്കുന്നു.

സാഹിത്യകാരന്മാര്‍, നോബല്‍ സമ്മാനജേതാക്കള്‍, പുസ്തകപ്രസാധകര്‍ തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയുടെ ഭാഗമാകും. മലയാളത്തില്‍ നിന്നും ജോസഫ് അന്നംകുട്ടി ജോസ് മേളയില്‍ പങ്കെടുക്കും. മെയ് 27 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹാള്‍ നംമ്പര്‍ 12 ലെ Bursa Stage-ല്‍ ‘Of Love , Lunacy and Desire ‘ എന്ന വിഷയത്തില്‍ ജോസഫ് അന്നംകുട്ടി ജോസ് വായനക്കാരുമായി സംവദിക്കും. മെയ് 28 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഷെഫ് വിക്കി രത്നാനി ഹാള്‍ നംമ്പര്‍ 12 ലെ World’s Cuisines -ല്‍ മഹാരാഷ്ട്രിയന്‍ പ്രോണ്‍ പുലാവിന്റെ രുചി ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തും.

മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകങ്ങള്‍, ബെസ്റ്റ് സെല്ലറുകള്‍ തുടങ്ങി എല്ലാ പുസ്തകങ്ങളും ഡി സി ബുക്‌സ് പവലിയനില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അറബിക് ലാംഗ്വേജ് സെന്ററാണ് മേളയുടെ സംഘാടകര്‍. വിവിധ ഭാഷകളിലുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലുള്ളത്.

മെയ് 28ന് പുസ്തകമേള അവസാനിക്കും.

Comments are closed.