DCBOOKS
Malayalam News Literature Website

ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് അസീം താന്നിമൂടിന് നവംബർ 30ന് സമർപ്പിക്കും

ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് കവി അസീം താന്നിമൂടിന് നവംബർ 30ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ സമർപ്പിക്കും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിലാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. 2022ലെ മൂലൂർ പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം, ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക പുരസ്കാരം എന്നിവയും ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തിനു’ ലഭിച്ചിരുന്നു.

അധികപ്പേടി, കണ്‍ഫ്യൂഷന്‍, മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി, ച്യൂയിങ്ഗം, ജലമരം, പക്ഷിയെ വരയ്ക്കല്‍, കേട്ടു പതിഞ്ഞ ശബ്ദത്തില്‍, പ്രളയം, തൊട്ടാവാടിമുള്ള്, ദൈവത്തിന്റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍, നിയ്യത്ത്, ലിപിയിരമ്പം, താണു നിവരുന്ന കുന്നില്‍…തുടങ്ങി ശ്രദ്ധേയങ്ങളായ 64 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.