പ്രശസ്ത ബാലസാഹിത്യകാരന്‍ ഉല്ലല ബാബു അന്തരിച്ചു
പ്രശസ്ത ബാലസാഹിത്യകാരൻ ഉല്ലല ബാബു അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. വൈക്കത്തിനടുത്ത് ഉല്ലലയിൽ പി. സുബ്രഹ്‌മണ്യപിള്ളയുടെയും എം. ദേവയാനിയുടെയും മകനായി ജനനം. കോമേഴ്സിലും ജേർണലിസത്തിലും പഠനം പൂർത്തിയാക്കി.
1976-ൽ ആദ്യകഥ മനോരാജ്യം വാരികയിൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന് വിവിധ ആനുകാലികങ്ങളിൽ ധാരാളം കഥകളും ലേഖനങ്ങളും എഴുതി. 1980-ൽ സാഹിത്യപ്രവർത്തകസഹകരണസംഘം നടത്തിയ കാരൂർ പ്രബന്ധമത്സരത്തിൽ കോളജ്‌തലത്തിൽ സമ്മാനാർഹനായി. വിശ്വാമിത്രന്‍, ബാപ്പുജി കഥകള്‍, ഗരുഡന്‍, പരശുരാമന്‍ എന്നീ പുസ്തകങ്ങൾ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു മടിയന്മാർ, ഇക്കാറസിൻ്റെ അന്ത്യം, പതിനഞ്ച് ബാലകഥകൾ, തെസ്യൂസിൻെറ യാത്ര, കടുവവണ്ടി, മാന്ത്രികകണ്ണാടി, കിണിയും കിങ്ങിണിയും , പുരാണ ക്വിസ്, എന്നിവയാണ് മറ്റ് കൃതികൾ. എഴുപതോളം ബാലസാഹിത്യരചനകൾ മലയാളത്തിന് നൽകിയതു പരിഗണിച്ച് ബാലസാഹിത്യ ഇൻസ്റ്റിററ്യൂട്ടിൻ്റെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
കോളേജ് വിദ്യാഭ്യാസകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. 1980 മുതൽ ബാലസാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു. നോവൽ, കഥ, പുനരാഖ്യാനം, വൈജ്ഞാനിക ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിലായി 72 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിൽ 70-ഉം ബാലസാഹിത്യ കൃതികളായിരുന്നു. സി.ബി.എസ്.ഇ, ഐസി.എസ്.ഇ. സിലബസുകളിൽ മലയാളം പാഠപുസ്തകത്തിൽ ബാബുവിന്റെ കൃതികൾ പഠിക്കാനുണ്ട്.
Comments are closed.