ഫലസ്തീന്- ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പല വായനകളുമായി ഡി സി ബുക്സ്
ഒക്ടോബര്‍ 29 ഫലസ്തീന് ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ഫലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ പല വായനകൾ ഡി സി ബുക്സിലൂടെ പരിചയപ്പെടാം.
ഇരുപത്തിയൊന്നാം വയസ്സിൽ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബർഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അടുത്ത മുപ്പതു വർഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചിലാണ് റാമല്ല ഞാൻ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാൽക്കീഴിൽനിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ കവിയായ ബർഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവർ സ്വന്തം ഓർമ്മകൾക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു. ജീവിതത്തിൽ വിശ്വാസം ഉണർത്തുന്ന ആത്മകഥ.
ജീവിതത്തിലെ മുപ്പതു വര്‍ഷങ്ങള്‍ പിറന്ന നാട്ടില്‍ കാലു കുത്താന്‍ കഴിയാതെപോയ ഒരാളുടെ ജീവിതത്തിന്റെ കഥയില്‍നിന്നു സ്വാഭാവികമായും പ്രതീക്ഷിക്കാം. വിലാപങ്ങള്‍, പ്രതിഷേധം, കലാപം, അടങ്ങാത്ത രോഷം, പിറന്ന നാട്ടില്‍നിന്നു പറിച്ചുമാറ്റപ്പെട്ടത് ഒരു പലസ്തീനി കൂടിയാകുമ്പോള്‍ കണ്ണീരും കലാപവുമായിരിക്കും പ്രതീക്ഷ. ഇത്തരം പ്രതീക്ഷകളെ അതിജീവിച്ച് പ്രവാസത്തിനു സര്‍ഗാത്മകമായ ആവിഷ്കാരം കണ്ടെത്തുന്നിടത്താണ് ‘റാമല്ല ഞാന്‍ കണ്ടു’ എന്ന പുസ്തകം പ്രസക്തി നേടുന്നത്.
മലയാളത്തിന് അപരിചിതമായ ദേശങ്ങൾ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചന. യേശുവിന്റെ കാലം മുതൽ കോവിഡ് കാലം വരെയുള്ള മനുഷ്യചരിത്രത്തിലെ വേറിട്ട ചില കാല്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞു കിടക്കുന്നു. ഒറ്റിനും ചതിക്കും അധിനിവേശത്തിനും ഇരകളാകുന്ന പലസ്തീനികളുടെ ജീവിതഗാഥ അതിന്റെ കൈവഴിയാണ്. ജന്മനാട്ടിൽ സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ലോകത്തിലെ ജനസമൂഹങ്ങളിലേക്കെല്ലാം അത് വഴിച്ചാൽ വെട്ടുന്നു. മലയാളിയായ മെത്തപ്പേലെത് റൂത്തിന്റെ കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ഈ നോവൽ. എല്ലാ മുൾക്കിരീടങ്ങളും ഒന്നിച്ചണിയുന്ന ജനതയെ അവൾ വഴിയിൽ കണ്ടുമുട്ടുന്നു. കവികളുടെ നാട്ടിൽ വെച്ച് റൂത്ത് മനുഷ്യസംസ്കാരത്തിന്റെ വ്യാഖ്യാതാവും കൊടുംഹിംസയുടെ ദൃക്സാക്ഷിയുമാകുന്നു. പ്രണയംപോലും നീതിയുടെ കുരിശെന്ന് അവൾ തിരിച്ചറിയുന്നു. വയനാടൻ കൈമപ്പാടത്തിന്റെ മണമുള്ള കാറ്റിൽനിന്ന് ജീവിതസമരത്തിൽ പല ഭൂഖണ്ഡങ്ങളിൽ എത്തിപ്പെടുന്ന നായികയിലൂടെ എഴുത്തുകാരി മലയാളിസ്ത്രീയുടെ തൊഴിൽപ്രവാസത്തിന്റെ ഭൂപടവും വരയ്ക്കുന്നു. ഒപ്പം തൊഴിൽച്ചതികളുടെ കാണാക്കയങ്ങളും. ജോര്‍ദാന്‍ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമുള്ള വെസ്റ്റ് ബാങ്ക് ‘മധ്യധരണ്യാഴിയുടെ തെക്കു കിഴക്കന്‍ തീരത്തെ ഗാസ, കിഴക്കന്‍ ജറുസേലം എന്നീ പ്രദേശങ്ങള്‍ വായനക്കാരന്റെ സ്വന്തം ഇടമായി തോന്നിപ്പിക്കുന്ന രീതിയിലുള്ള ഭാഷാ ഘടന സ്വീകരിച്ചുവെന്നതാണ് ഈ നോവലിനെ ഇത്രയേറെ മനോഹരമാക്കുന്നത്. രണ്ട് കാലങ്ങളെ തമ്മില്‍ അനായാസം കോര്‍ത്തിണക്കുന്ന നോവൽ.
ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും
അലയുന്ന ഒരു രാജ്യമാണ് ഫലസ്തീൻ. മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികൾ ഒഴുക്കിക്കഴിഞ്ഞു. അവരിൽ ഒരാളാണ് സ്വർഗ്ഗത്തിൽ കഴിയുന്ന ഫർനാസ്. ഭൂമിയിൽ കഴിയുന്ന തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികിൽ വന്നെത്താൻ അയാൾ അവസരം നൽകുന്നു. ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവൽ ഒരു നല്ല വായനാനുഭവമാണ് ഇടിമിന്നലുകളുടെ പ്രണയം സമ്മാനിക്കുന്നത്. രാഷ്ട്രീയവിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാം എന്നതിന് മികച്ച ഉദാഹരണമാണ് ഇടിമിന്നലുകളുടെ പ്രണയം. മലയാളത്തിന് ഒരു പുതിയ അനുഭവമായ, പാറക്കടവ് കഥകൾ പോലെ, ചിന്തയുടെയും ഏകാഗ്രതയുടെയും തീക്ഷ്ണശില്പമായി മാറിയ അപൂർവ നോവലാണ് മീസാൻ കല്ലുകളുടെ കാവൽ
ഫറാ ബക്കര്‍: മറ്റൊരു യുദ്ധത്തിന് സാക്ഷിയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
ഇസ്രയേൽ എയ്ത മിസൈലുകൾ പച്ചപ്പകലുകളാക്കിയ പാതിരാവിൽ, കഴച്ചൊടിയാൻ പോകുന്ന വിരലുകളെ ശാസിച്ച്, തൻ്റെ വീട്ടിലെ കട്ട കൂടിയ ഇരുട്ടിൻ്റെ ഏകാന്തത യിലിരുന്ന് ഫറാ ബക്കർ കുറിച്ചിട്ടതു കൂട്ടാന്തതയുടെ വാക്കുകളായിരുന്നു. ‘ഐ ട്വീറ്റ്, ദേർഫോർ ഐ ആം’ എന്നു മാത്രം കരുതി. കിളി മൊഴിയോ കളമൊഴിയോ ആയ ട്വീറ്റുകളെ കടുമൊഴിയാക്കി ഗസയിലെ പെൺകുട്ടി.
കുറ്റം ചുമത്തലോ വിചാരണയോ ഇല്ലാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഭർത്താക്കൻമാരിൽ നിന്ന് ഒളിച്ചു കടത്തിയ ബീജങ്ങളിലൂടെ അമ്മമാരാകുന്ന സ്ത്രീകളുണ്ട് ഗസയിൽ. സയണിസ്റ്റ് ഭീകരതയ്ക്കെതിരായ ചെറുത്തു നിൽപ്പാണ് അവർക്കത്. എത്ര വട്ടം വീണാലും എഴുന്നേ റ്റുനിൽക്കുന്നൊരു മനസ്സാണ് ഗസയുടേത്. ആ മനസ്സാണ് ഈ ട്വീറ്റുകളിൽ തെളിയുന്നത്. മാഴ്സൽ ഖലീഫെയുടെ പാട്ടായും ഗസൻ കാനഫാനിയുടെ കഥയായും മഹ്മൂദ് ദർവീശിൻ്റെ കവിതയായും എഡ്വേഡ് സെയ്ദിന്റെ ധിഷ ണയായും അറിഞ്ഞ പലസ്തീനെ, ഫറാ ബക്കർ നമുക്ക് ട്വീറ്റുകളായി തന്നിരിക്കുന്നു.
ഒക്ടോബര്‍ 7 ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ അകവും പുറവും
ഏഴരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഗതിയെ കീഴ്മേല്‍മറിച്ചുകൊണ്ടാണ് 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നിന്നുള്ള രണ്ടായിരത്തിലേറേ ഹമാസ് പ്രവര്‍ത്തകര്‍ അതിര്‍ത്തി ഭേദിച്ച് ഇസ്രയേലിന്റെ തെക്കന്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയത്. കൊടിയ രക്തച്ചൊരിച്ചിലിലിനൊടുവില് 1200 ലേറെ പേര്‍ക്ക് ജീവന് നഷ്ടമായി. 240 ലേറെ പേരെ ഹമാസ് തടവുകാരാക്കി. പിന്നാലെ ഗാസയ്ക്ക് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണവും തുടര്‍ന്ന് കരയാക്രമണവും തുടങ്ങി. പശ്ചിമേഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത യുദ്ധത്തിന്റെ സങ്കീര്‍ണ്ണമായ അകവും പുറവും ലളിതമായി വിശദീകരിക്കുന്ന പുസ്തകം. ഒക്ടോബര്‍ ഏഴുമുതല്‍ നടക്കുന്ന ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇതിലും ലളിതമായി വിശദീകരിക്കാനാവില്ല.
വായിക്കൂ ഡി സി ബുക്സിലൂടെ
Comments are closed.