DCBOOKS
Malayalam News Literature Website

കൊറോണ; അബുദാബി രാജ്യാന്തര പുസ്തകമേള നീട്ടി വച്ചു

അബുദാബി; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അബുദാബി രാജ്യാന്തര പുസ്തകമേള നീട്ടിവെച്ചു. ഏപ്രില്‍ 15 മുതല്‍ 21 വരെ നിശ്ചയിച്ചിരുന്ന പുസ്തകമേള 2021 മേയ് 23 മുതല്‍ 29 വരെ നടത്താനാണ് തീരുമാനം.

അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാരവകുപ്പാണ് രാജ്യാന്തര പുസ്തകമേളയുടെ സംഘാടകര്‍. പൊതുജന ആരോഗ്യ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് പുസ്തകമേള നീട്ടിവെച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് നിരവധി രാജ്യാന്തര പരിപാടികളാണ് യുഎഇ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിരിക്കുന്നത്.

Comments are closed.