DCBOOKS
Malayalam News Literature Website

ടൊവിനോയുടെ ‘തീവണ്ടി’ വിഷുവിനെത്തും

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ടി പി ഫെലിനി സംവിധാനം ചെയ്യുന്ന ‘തീവണ്ടി’ വിഷുവിന് പ്രദര്‍ശനത്തിനെത്തും. പുതുമുഖം സംയുക്തമേനോനാണ് നായിക.

ആക്ഷേപഹാസ്യ ചിത്രത്തില്‍ പുകവലിക്ക് അടിമയായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. ഗൗതം ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Comments are closed.