DCBOOKS
Malayalam News Literature Website

ടോണി മോറിസണിന്റെ ജന്മവാര്‍ഷികദിനം

വിഖ്യാത ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയും 1993-ലെ നൊബേല്‍ പുരസ്‌കാരജേതാവുമായിരുന്നു ടോണി മോറിസണ്‍. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്ന ടോണി മോറിസണ്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ ആവിഷ്‌കരണങ്ങളിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധ നേടിയത്. 11 നോവലുകള്‍ രചിച്ചിട്ടുണ്ട്. 1970ലാണ് ആദ്യ നോവലായ ബ്യൂവസ്റ്റ് ഐ പ്രസിദ്ധീകരിച്ചത്. ബിലവ്ഡ് (1987) ആണ് ഏറ്റവും പ്രശസ്തമായ നോവല്‍. സോങ് ഓഫ് സോളമന്‍, ജാസ്, ഗോഡ് ഹെല്‍പ് ദ് ചൈല്‍ഡ്, പാരഡൈസ്, ലവ് എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. നോവലുകള്‍ക്ക് പുറമേ ബാലസാഹിത്യ കൃതികളും നാടകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിച്ചിട്ടുണ്ട്. 1988ലെ സാഹിത്യത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരവും അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം എന്ന ബഹുമതിക്കും അവര്‍ അര്‍ഹയായി. 2019 ഓഗസ്റ്റ് അഞ്ചിന് അന്തരിച്ചു.

ടോണി മോറിസണിന്റെ പ്രിയപ്പെട്ടവള്‍നീലിമയേറിയ കണ്ണുകള്‍സുല എന്നീ കൃതികള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.