DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ക്ക് പുത്തനുണര്‍വ്വേകി റഷ് അവര്‍ ഇപ്പോള്‍ ബുക്‌സ് സ്‌റ്റോറുകളിലും!

Rush Hour

വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ റഷ് അവറുകള്‍ ഇന്ന് മുതല്‍ ബുക്‌സ് സ്റ്റോറുകളിലും. ഇന്നും നാളെയുമാണ് ഈ സുവര്‍ണ്ണാവസരം വായനക്കാര്‍ക്ക് ലഭ്യമാവുക.

രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചര വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഉള്‍പ്പെടെ മലയാളി എന്നും വായിക്കാനാഗ്രഹിക്കുന്ന ഏറ്റവും പുതിയ 50 മലയാളം കൃതികള്‍ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും ഈ ഓഫര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ സാഹിത്യവിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ എന്നിവയടങ്ങിയ പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.