DCBOOKS
Malayalam News Literature Website

കുട്ടികളെയും വായനക്കാരാക്കൂ , കുട്ടികള്‍ക്കുള്ള ഒരു കൂട്ടം കുട്ടി പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

Rush Hour

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന, കുട്ടികള്‍ക്കുള്ള ഒരു കൂട്ടം കുട്ടി പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലുള്ളത്. വൈകുന്നേരം മൂന്ന് മണിമുതല്‍  പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • ബൈബിളില്‍ നിന്നും തിരഞ്ഞെടുത്ത 50 കഥകളുടെ മനോഹരമായ ആവിഷ്‌കാരം, ടാനിയ റോസിന്റെ ‘ BIBLE STORIES FOR CHILDREN’
  • മൃഗങ്ങള്‍ കഥാപാത്രങ്ങളായി എത്തി ജീവിതത്തിന് ലളിതമായ പാഠങ്ങള്‍ സമ്മാനിക്കുന്ന പുസ്തകം, ബുദ്ധിമാനായ ആട്, തന്ത്രശാലിയായ കുറുക്കന്‍, സിംഹ രാജാവ് തുടങ്ങി നിരവധി പേരുമായി മൃഗരാജ്യത്തിലൂടെ ഒരു യാത്ര ‘FABLES FROM ANIMAL KINGDOM’
  • കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍, എം മുകുന്ദന്റെ 12 കഥകളുടെ സമാഹാരം ‘അപ്പം ചുടുന്ന കുങ്കിയമ്മ’
  • ഇന്ത്യയിലെ ചരിത്രവ്യക്തിത്വങ്ങളുടെ ജീവിതകഥകള്‍ കുട്ടികള്‍ക്കായി, ‘TALES FROM THE LIVES OF INDIAN LEGENDS’
  • കഥകള്‍ കേള്‍ക്കുവാനും വായിക്കുവാനും ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാര്‍ക്ക് തിരഞ്ഞെടുത്ത പ്രസിദ്ധങ്ങളായ ജാതകഥകള്‍ ബഹുവര്‍ണ്ണ ചിത്രങ്ങളോടെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം, ‘അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും’
  • കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീര്‍നായും മാനുമൊക്കെ കഥാപാത്രങ്ങളാകുന്ന റെഡ് ഇന്ത്യന്‍ ഗോത്ര സമൂഹത്തിന്റെ കഥകള്‍, രവി ശൂരനാടിന്റെ ‘101 റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍’
  • കുഞ്ഞുമനസ്സുകള്‍ക്ക് കേള്‍ക്കാനും കേട്ടത് സ്വപ്‌നം കാണാനും അവരുടെ ബുദ്ധിയെ ഉണര്‍ത്താനും ഉതകുന്ന കഥകള്‍, അഷിതയുടെ ‘365 കുഞ്ഞുകഥകള്‍’
  • വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം, ‘ലോകബാലകഥകള്‍’

tune into https://dcbookstore.com/

 

Comments are closed.