DCBOOKS
Malayalam News Literature Website

‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി


ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബി- ആമിര്‍ ഖാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കത്രീന കൈഫ്, ദംഗല്‍  ഫെയിം ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചരിത്രപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് കൃഷ്ണയാണ്.

1893-ല്‍ പുറത്തിറങ്ങിയ കണ്‍ഫെഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഷ് രാജ് ഫിലിംസ് 210 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവംബര്‍ എട്ടിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Comments are closed.