DCBOOKS
Malayalam News Literature Website

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പല പ്രായത്തിലുള്ള കുട്ടികളോട് പല രീതിയിലാണ് സംസാരിച്ച് തുടങ്ങേണ്ടത്: ഡോ.ഷിംന അസീസ് എഴുതുന്നു

ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് തുടരുന്നു.   ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം. പുസ്തകത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഡോ.ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

നാലഞ്ച് ദിവസമായി ഇന്‍സ്റ്റാള്‍മെന്റില്‍ കണ്ട് നിര്‍ത്തിയ സിനിമയുടെ ബാക്കിയുമായി ഉമ്മറപ്പടിയില്‍ മൊബൈലുമെടുത്ത് വന്നിരുന്നതായിരുന്നു ഷഹാന. ഇനിയും ഇരുപത് മിനിറ്റോ മറ്റോ കാണാനുണ്ട്, ഇന്നെങ്കിലും ഇതൊന്ന് തീര്‍ക്കണം. കിട്ടിയ താപ്പിന് മക്കള്‍ രണ്ടാളും മുറ്റത്തേക്കിറങ്ങി. മോള് സുറുമിപ്പൂച്ച അതിന്റെ കുട്ടികള്‍ക്ക് മുല കൊടുക്കുന്നതും നോക്കി അടുത്ത് ചെന്നു നില്‍ക്കുകയാണ്. അവള്‍ തഞ്ചം പിടിച്ചു അടുത്ത് ചെന്നു കുഞ്ഞിനെ ഒന്ന് തൊടാന്‍ നോക്കിയതും പൂച്ചമ്മ ഒരൊറ്റ അലര്‍ച്ച

”ഘ്രാ”
”മ്മേ..”
പെണ്ണ് അവിടുന്ന് കരഞ്ഞോടി ഷഹാനയുടെ അടുത്തെത്തി.
*
*
*
*
നിയയുടെ അഡ്വഞ്ചര്‍ ലൈഫില്‍ നിന്നും അടര്‍ത്തിയെടുത്തൊരു കഷ്ണം മാത്രമാണിത്.

”എന്റെ ഹാര്‍ട്ടിന് സ്പീഡ് കൂടുതലാ അമ്മാ…?”
”അയ്യോ അത് കഷ്ടാല്ലേ അമ്മാ…’

Text‘ആ അമ്മാ… ജാന്‍കീടെ മുടി സ്പ്രിങ്ങ് പോലെ എന്ത് രസാ. നിയേടെ മുടി ഇങ്ങനെ കോലുപോലെയാ. നിയക്ക് ജാനീടെ പോലത്തെ മുടി മതി അമ്മാ…’
”അമ്മക്ക് അമ്മിഞ്ഞയുള്ളത് കൊണ്ടാണോ അമ്മ വുമന്‍ ആയത്? അച്ഛന് അമ്മിഞ്ഞ ഇല്ലാത്തോണ്ട് ഷര്‍ട്ട് ഇടാണ്ട് നടക്കുന്നതാവുമല്ലേ?”

‘നമ്മള്‍ ചീച്ചി ഒഴിക്കുന്ന ഭാഗം. അല്ലേ…?’

”അച്ഛാ… പൂച്ച ബേബിയുടെ അച്ഛന്‍ ആരാ?”

ഇങ്ങനെ അവസാനമില്ലാത്ത ചോദ്യങ്ങളുടെ കിലുക്കാം പെട്ടിയാണവള്‍. നിയക്ക് മിണ്ടി തുടങ്ങിയാല്‍പ്പിന്നെ നിറയെ പറഞ്ഞു കൊണ്ടേ ഇരിക്കണം. ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?’ യിലെ കേന്ദ്രകഥാപാത്രമായ ഷഹാന ഡോക്ടറുടെ മോളാണ് മൂന്നര വയസ്സുകാരിയായ നിയ. കുസൃതിയും കുണുങ്ങിക്കരച്ചിലും ഒക്കെ സ്വിച്ചിട്ട പോലെ വന്ന് പോവുന്ന മിടുക്കി.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പല പ്രായത്തിലുള്ള കുട്ടികളോട് പല രീതിയിലാണ് സംസാരിച്ച് തുടങ്ങേണ്ടത്. ഇക്കാര്യം കൂടെ കണക്കിലെടുത്താണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതും. കൗമാരത്തിനും താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാക്കളോ ടീച്ചര്‍മാരോ ഈ പുസ്തകം ആദ്യം ഒരു തവണ സ്വയം വായിച്ച് പിന്നീട് അവരോടൊപ്പമിരുന്ന് അതത് വയസ്സിനനുസരിച്ച് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഹൈസ്‌കൂള്‍ ക്ലാസിലോ അതിനു മുകളിലോ ഉള്ള കുട്ടികള്‍ക്ക് ഈ പുസ്തകം നേരിട്ട് വായിച്ച് മനസ്സിലാക്കാം.

ചെറിയ കുട്ടികളുടെ ലൈംഗികതാവിദ്യാഭ്യാസം നമ്മുടെ പുസ്തകത്തില്‍ ചുരുള്‍ നിവരുന്നത് നിയയിലൂടെയാണ്. ഇന്നത്തെ ക്യാരക്ടര്‍ പോസ്റ്റിലും മറ്റാരുമല്ല…

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.