DCBOOKS
Malayalam News Literature Website

പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ പ്രകാശനം ചെയ്തു

പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ എന്ന പുസ്തകം എം ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. ഡി സി ബുക്സിൻ്റെ എല്ലാ ശാഖകളിലും
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്.

കർണാടകത്തിനും ആന്ധ്രാപ്രദേശിനും ഇടയിലുള്ള അതിർത്തി ഗ്രാമമാണ് മൊളക്കാൽമുരു. 1972 – 75 കാലത്ത് ഈ കുഗ്രാമത്തിലെ ഗവ.കോളജിൽ അധ്യാപകനായി ജീവിച്ച ശോഭീന്ദ്രൻ മാഷിൻ്റെ അനുഭവരേഖകളാണ് മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന പുസ്തകം. കുഗോബെട്ടയിലും ബ്രഹ്മഗിരിയിലും കുട്ടികളോടൊപ്പം മല കയറിയും ഗുഡദേർബാവിയിൽ ഒന്നിച്ച് മുങ്ങിക്കുളിച്ചും ഗ്രാമസൗഹൃദങ്ങൾക്കൊപ്പം ഇഴുകിച്ചേർന്നും ജീവിച്ചതിൻ്റെ ആത്മരേഖകൾ.

നാലു പതിറ്റാണ്ടുകൾക്കു ശേഷം മാഷ് ഡെക്കാൻ പീഠഭൂമിയിലെ പഴയകാലത്തെയും ആ വിദൂര ഗ്രാമത്തെയും ഓർത്തെടുക്കുന്നു. അധ്യാപക – വിദ്യാർത്ഥി ബന്ധത്തിൻ്റെ അസാധാരണമായ അനുഭവകഥയെന്ന് അവതാരികയിൽ എം.ടി രേഖപ്പെടുത്തുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.