DCBOOKS
Malayalam News Literature Website

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ 3-ാം പതിപ്പില്‍

QABAR By : K R MEERA
QABAR
By : K R MEERA

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബര്‍  3-ാം പതിപ്പില്‍. ആദ്യപതിപ്പ് പുറത്തിറങ്ങി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പുസ്തകം മൂന്നാം പതിപ്പില്‍ എത്തിയത്. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന നോവലാണ്  ‘ഖബര്‍.

ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക്ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.

”നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര ‘ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്. നിയമവും അധികാരവും താര്‍ക്കികയുക്തിയും ചേര്‍ന്ന് അടക്കം ചെയ്ത നീതിയുടെ കഥ. ഒരു രാഷ്ട്രം അതിന്റെ അതിദീര്‍ഘമായ ജീവിതംകൊണ്ട് പടുത്തുയര്‍ത്തിയ പങ്കുവയ്പിന്റെ ചരിത്രത്തെ നിയമനിര്‍ഹണം ഖബറടക്കിയതിന്റെ കഥ. പുറമേക്ക് ഒട്ടുമേ പൊട്ടിത്തെറിക്കാതെ, കത്തുന്ന കനലിന്റെ ഭാഷയില്‍, മീര രാഷ്ട്രത്തിന്റെ വര്‍ത്തമാനചരിത്രത്തെ നോവലില്‍ സന്നിവേശിപ്പിക്കുന്നു. ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും സ്ഥലരാശികളിലൂടെ നാം നോവലിസ്റ്റിനൊപ്പം സഞ്ചരിക്കുന്നു. ബീജരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട ഒരു കഥനതന്തു ആഖ്യാനത്തിനൊപ്പം നമുക്കുള്ളില്‍ വളര്‍ന്ന് രാഷ്ട്രചരിത്രത്തോളം വലുതാവുന്നു. അപ്പോഴും നോവല്‍ അടിസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കാതെ ഭദ്രമായി തുടരുന്നുണ്ട്. ശ്രദ്ധാലുക്കളായ വായനക്കാരെ ആ അതിര്‍ത്തികള്‍ക്കുറത്തേക്ക് ക്ഷണിച്ചുകൊണ്ട്”- സുനില്‍ പി ഇളയിടം

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം  വാങ്ങാന്‍  സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.