DCBOOKS
Malayalam News Literature Website

നിശബ്ദമാകേണ്ടതല്ല ഈ ‘നിശബ്ദ സഞ്ചാരങ്ങള്‍’ ; വായനക്കാര്‍ എഴുതുന്നു

NISABDASANCHARANGAL By : BENYAMIN
NISABDASANCHARANGAL
By : BENYAMIN

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ നിശബ്ദ സഞ്ചാരങ്ങള്‍’  വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പും പുറത്തിറങ്ങി. വായന മരിക്കുന്നുവെന്ന മുറവിളി ശക്തമായ ഈ കാലഘട്ടത്തില്‍ വായന ഇന്നും ജീവിക്കുന്നുവെന്നതിന്റെ തെളിവാണ് നിശബ്ദസഞ്ചാരങ്ങള്‍ക്ക് ലഭിക്കുന്ന
പ്രേഷകപ്രതികരണങ്ങള്‍. നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിശബ്ദസഞ്ചാരങ്ങളുടെ വായനാനുഭവം പങ്കുവെക്കുന്നത്.

ചില പ്രേഷകപ്രതികണങ്ങള്‍ ഇതാ

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് മലബാറിൽ ഗൾഫ് പണം കൊണ്ട് നമുക്കേവർക്കും അറിയുന്ന പ്രവാസികൾ താങ്ങായപ്പോൾ തെക്കൻ മേഖലകളിൽ ജീവിത കാലത്തിന്റെ വസന്തത്തെ കരുപ്പിടിപ്പിക്കാൻ വേണ്ടി യാത്ര ചെയ്ത അനേകായിരം സഹോദരിമാർ ആയിരുന്നു കേരളത്തിന്റെ തെക്കൻ മേഖലക്ക് താങ്ങായത് എന്ന് മനസ്സിലാക്കി തരുന്ന അപൂർവ്വമായ ഒരു വായനാനുഭവം തീർക്കുന്ന പുസ്തകം, അനേകം സ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള നിശബ്ദമായ സഞ്ചാരം പി. എ ജാവേദ്

മലയാളിയായ മറിയാമ്മ എന്ന നേഴ്സിന്റേ ആഗോള സഞ്ചാരത്തെ അവർ സഞ്ചരിച്ച വഴിയിലൂടെ വായനക്കാരനെ ഒട്ടും മുഷിപ്പില്ലാതെ ഒപ്പം പിടിച്ചു നടത്തുന്നതിലൂടെ ബെന്യാമിൻ എന്ന എഴുത്തുകാരൻ 100% വിജയിച്ചിരിക്കുന്നു.എല്ലാ നഴ്സ്മാരും ഈ നോവൽ വായിക്കണം, ഇന്ന് കാണുന്ന ഒരു സൗകര്യവും ഇല്ലാത്ത കാലത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഏഷ്യയിലും ആഫ്രിക്കയിലും ഒക്കെ യാത്ര ചെയ്തു എന്നു കേൾക്കുന്നത്, അത് തരുന്ന ധൈര്യം ചെറുതല്ല–  മനോജ് കുമാര്‍ ചീരത്ത്

ഒരു ആസ്പത്രിവാസമെങ്കിലും കഴിഞ്ഞവർക്ക് ഒരു നഴ്സിനെയെങ്കിലും ബന്ധുത്വതിലോ പരിചയത്തിലോ ഉള്ളവർക്ക് ചരിത്രം തേടുന്നവർക്ക് പ്രണയത്തിന്റെ ബോഗൻ വില്ലകളിൽ ഒരിക്കലെങ്കിലും തൊട്ടവർക്ക് പ്രവാസ മറിഞ്ഞവർക്ക് നിങ്ങളുണ്ടിതൽ നിങ്ങളുടെതുമാണ് ഈ സഞ്ചാരം– ധനീഷ് രാജ്

ഇത് സ്നേഹത്തിന്റെ , കരുതലിന്റെ കഥയാണ്. വേദനയിൽ മരുന്നുപുരട്ടുന്ന മാലാഖമാരുടെ , ഒരു മികച്ച ജീവിതം സ്വപ്നം കണ്ട് ദേശം വിട്ട് കടൽ കടന്ന് , പർവ്വതങ്ങൾ താണ്ടി ലോകം മുഴുവൻ ചിതറിക്കിടക്കുന്ന അനേകലക്ഷം മനുഷ്യരുടെ കഥയാണ്.പുരുഷന് മുൻപേ കപ്പല് കയറിയ പെൺകരുത്തിന്റെ നേർക്കാഴ്ചയാണ്. ഈ പുസ്തകത്തിൽ ഞാനും നിങ്ങളുമടക്കം എല്ലാവരുമുണ്ട്– നിത്യ കല്യാണി

എറ്റവും ഹൃദയബന്ധമോ അടുപ്പമോ തോന്നിയ ഒന്നോ ഒന്നിലധികമോ നഴ്സിങ് ജോലി ചെയ്യുന്നവർ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കടന്നു വന്നിട്ടുണ്ടെങ്കിൽ അവർക്ക് തീർച്ചയായും ഈ പുസ്തകം സമ്മാനമായി നൽകണമെന്ന് ഞാൻ തീർച്ചയായും ശുപാർശ ചെയ്യും.‌ഒരുപാട് മുൻവിധികളെ തിരുത്തിയ പുസ്തകമാണ് നിശബ്ദ സഞ്ചാരങ്ങൾ എന്നു പറയാതിരിക്കാൻ വയ്യ. കാരണം വേഗം പണമുണ്ടാക്കാനുള്ള ആർത്തിയിൽ വീട്ടുകാർ പെൺജന്മങ്ങളെ കുരുതിക്കൊടുക്കുന്നതാണ് നഴ്സിംഗ് ജോലി എന്ന മുൻവിധി, അതേപോലെ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറ എന്നാൽ മാർബിൾ പാകി പൊങ്ങച്ചം കാട്ടി മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ഉള്ള ഒരു ഉപാധിയാണെന്ന മുൻവിധി അങ്ങനെ പല ചിന്തകളെയും പുതുക്കി പണിതു ഈ നോവൽ–  മിജേഷ് മര്‍ക്കോസ്

കോവിഡ് കാലം വന്നപ്പോൾ, നേരത്തേ ജോലി രാജി വെച്ചു പോയതിൻ്റെ നിരാശ പങ്കുവെച്ച കഥാനായകൻ്റെ അമ്മയുടെ വാക്കുകൾ മതി ഒരു നഴ്സിൻ്റെ ജോലിയോടുള്ള ആത്മസമർപ്പണം തിരിച്ചറിയാൻ. സ്വന്തം കുടുംബം രക്ഷപ്പെടാൻ വേണ്ടി ഒരു പാട് ത്യാഗങ്ങൾ സഹിച്ച് കടൽ കടന്ന മറിയാമ്മ അമ്മച്ചി ആതുര സേവനം രക്തത്തിലലിഞ്ഞ മനുഷ്യസ്നേഹി കൂടിയായിരുന്നു. അവരുടെ നിശബ്ദ സഞ്ചാരത്തിൻ്റെ കഥ ശബ്ദഘോഷങ്ങളുടെ കാലത്ത് ഒച്ചയനക്കങ്ങളില്ലാതെ നമ്മളിലേക്ക് പടർന്നു കയറുന്നു–  യങ്‌സി ഡിബി

രണ്ടാം ലോക മഹായുദ്ധകാലത്തു കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും മഹാമാരികളുടെ കലവറയായ ആഫ്രിക്കയിലേക്കും ജോലി തേടിപ്പോകുന്ന മലയാളി നഴ്‌സുമാർ സ്വന്തം കുടുംബത്തിലെ പട്ടിണി അകറ്റാൻ മാത്രമല്ല രോഗികളെ ശുശ്രൂഷിക്കുക എന്ന മഹത്തായ ഒരു പ്രവർത്തിക്കു കൂടിയാണെന്നും ഈ നോവൽ വായിച്ചു കഴിയുമ്പോൾ നമുക്ക് മനസ്സിലാകും
റഷീദ് അറയ്ക്കല്‍

ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരുപാട് ജീവിതങ്ങളെ ഞാനും എപ്പോഴെങ്കിലും കൺമുന്നിൽ കണ്ടതായി ഒരു തോന്നൽ . നമുക്കെല്ലാവർക്കും ഒരു തോന്നലുണ്ട് നേഴ്സിങ് പഠിക്കുന്നത് തന്നെ പല വിദേശരാജ്യങ്ങളിലും പോയി കുറേ പൈസ മാത്രം ഉണ്ടാക്കാൻ ആണ് എന്ന് എനിക്കും ഉണ്ടായിരുന്നു ഈ തോന്നൽ. പക്ഷേ അതെന്തു മാത്രം സഹനശക്തി വേണ്ട ജോലിയാണെന്ന് ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് – അബ്ദുള്‍ ബസീത്ത് സാഫ

നിശയുടെ മറവിൽ ഇരുന്നുകൊണ്ട് നിശബ്ദ സഞ്ചാരങ്ങളുടെ യാത്ര ഞാനും മനുവിനൊപ്പം പൂർത്തിയാക്കിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ നല്ലൊരു വായനാനുഭവം. ഭൂമിയിലെ മാലാഖമാർ എന്ന പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നമ്മുടെ നഴ്സുമാരുടെ
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ. സ്വന്തം തലമുറകൾ പോലും അന്യമായി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഒരു
പുസ്തകം
ദീപ്തി ജിതിന്‍

ആ കൊറോണകാലത്തു സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രോഗികളെ ശ്രുശൂഷിക്കുന്ന മാലാഖമാര്‍ക്കുള്ള അംഗീകാരം.കോവിഡ് കാലത്തു നിരാശകളുടെ ലോകത്തില്‍ നിന്നും പ്രതീക്ഷയുടെ വെളിച്ചവുമായി വന്ന നോവല്‍ ആണ് ‘നിശബ്ദസഞ്ചാരങ്ങള്‍’. നോവലിലെ കഥാപാത്രങ്ങള്‍ വായനക്കാരില്‍ എന്നും മായാതെ നില്‍ക്കും സന്തോഷ് എലന്തൂര്‍

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

 

 

Comments are closed.