DCBOOKS
Malayalam News Literature Website

തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു

നടന്‍ തിലകന്റെ മകനും സീരിയല്‍ അഭിനേതാവുമായ ഷാജി തിലകന്‍ (55) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാലക്കുടിയില്‍ വെച്ചായിരുന്നു അന്ത്യം.

1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി  അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്.

ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു ഷാജി താമസിച്ചിരുന്നത്.

ഭാര്യ; ഇന്ദിര ഷാജി, മകള്‍; അഭിരാമി. എസ്. തിലകന്‍

നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഷാജി ചേട്ടൻ യാത്രയായി…. [ ഷാജി തിലകൻ]തൊണ്ണൂറുകളുടെ അവസാനത്തിൽ ശ്രീ സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത 'സാഗര ചരിതം'…

Posted by Ganesh Olikkara on Wednesday, March 11, 2020

Comments are closed.