DCBOOKS
Malayalam News Literature Website

നിറമനസ്സാര്‍ന്ന അനിത്യജീവിതം

ഡോ. അജയ്‌ശേഖര്‍

അരുളുമന്‍പും അനുകമ്പയും നിറഞ്ഞ കേരള പുത്തരായി കവിശിഷ്യരായ കറുപ്പനും
മൂലൂരും സഹോദരനും കേരള നവോത്ഥാന ആധുനികതയില്‍ ആഴത്തിലെഴുതി അടയാളപ്പെടുത്തിയ ഗുരുവുമായും ആ ഭിക്ഷു ഏറെ താരതമ്യങ്ങളുണര്‍ത്തുന്നു. രൂപഭാവഭാഷണങ്ങളിലും റ്റിക് എന്ന ശാക്യഭിക്കു നാണുവാശാനെ ഓര്‍മിപ്പിക്കുന്നു. തെക്കനേഷ്യയിലെ അനുയായികളദ്ദേഹത്തെ തായ് അഥവാ അപ്പനമ്മമാര്‍ക്കു തുല്യനായ ആശാന്‍ എന്നാണു വിളിച്ചു പോന്നതും.

സ്‌നേഹം ജീവനുള്ളതും ശ്വാസം കഴിക്കുന്നതുമാണ്. അതിനെ ഏതെങ്കിലും ഒരു ദിശയില്‍ മാത്രം വളരാന്‍ നിര്‍ബന്ധിക്കേണ്ടതില്ല. ആയാസമില്ലാതെ സൗമ്യമായി തിരഞ്ഞാല്‍ അതു നമുക്കുള്ളിലുറച്ചു വളരുന്നതും ഉളളാലെ സുഖപ്പെടുത്തുന്നതും അറിയാം. സ്‌നേഹിക്കുന്നതെങ്ങനെറ്റിക് ന്യാഹ്ത് ഹാന്‍ തന്റെ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ നമ്മെ വിട്ടു
പോയ തികഞ്ഞ ലോക പൗരനായസമാധാന പ്രവര്‍ത്തകനും തത്വചിന്തകനും പൊതുഭാഷകനും pachakuthiraലോകാധ്യാപകനും കവിയും സെന്‍ധ്യാനഗുരുവും ബുദ്ധഭിക്കുവുമായ റ്റിക് ബുദ്ധരുടെ സുവിശേഷത്തെ പാശ്ചാത്യ ലോകത്ത് ഏറെ ജനകീയമാക്കുന്നതിനായി ജീവിച്ചു. അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അമേരിക്കയിലെ കൊളമ്പിയ, പ്രിന്‍സ്റ്റണ്‍, കോര്‍ണെല്‍ സര്‍വകലാശാലകളിലടക്കം പാശ്ചാത്യലോകത്തെമ്പാടും സത്യനീതി കേന്ദ്രിതമായ ബുദ്ധചിന്തയുടെ ആധുനിക അക്കാദമിക പഠനസംവിധാനങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഹാന്‍ അനശ്വരനാകുന്നത്. വിയറ്റ്‌നാമിലെ സായിഗോണില്‍ അദ്ദേഹം ഒരു ബൗദ്ധ വിശ്വവിദ്യാലയം തന്നെ സ്ഥാപിച്ചു. പാലിയും വിയറ്റ്‌നമീസും ചൈനീസും ഇംഗ്ലീഷും ഫ്രഞ്ചുമടക്കം 130 ലധികം പുസ്തകങ്ങളാണദ്ദേഹം വിവിധ ലോകഭാഷകളില്‍ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആധുനിക ആംഗലവും ഫ്രഞ്ചുമടക്കമുള്ള ബഹുവിധ ലോകഭാഷകളിലെഴുതാനും പ്രസംഗിക്കാനും പ്രസിദ്ധീകരിക്കാനും കുട്ടികളോടും പോലും തത്ത്വഭാഷണം നടത്താനും
പ്രാഗല്‍ഭ്യമുണ്ടായിരുന്ന ഹാന്‍ഗ്രന്ഥങ്ങളുടേയും ഭാഷണങ്ങളുടെ യും
വിപുലമായ ലോകമാണ് നമുക്കു ലഭ്യമായിരിക്കുന്നത്. ഫ്രാന്‍സിലെ ബോര്‍ദിയൂക്‌സിലെ (ബോദോ) അദ്ദേഹം സ്ഥാപിച്ച പ്ലം വില്ലേജ് എന്ന വിപുലമായ സംഘാരാമ വിഹാര സമുച്ചയമാണ് 2022 ജനുവരി 22ന് വിയറ്റ്‌നാമില്‍ നടന്ന ഹാനിന്റെ മരണം സ്ഥിരീകരിച്ചത്. ഓഡര്‍ ഓഫ് ഇന്റര്‍ ബീയിങ്ങെന്നാണാ പുതുസംഘം അറിയപ്പെടുന്നത്. സങ്കലിതവും ബഹുസ്വരവുമായ ആധുനിക പ്രബുദ്ധതയുടെ മധ്യമാര്‍ഗമാണീ സംഘം. ജന്മനാടായ വിയത്‌നാമിലെ ഹ്യാവിലെ റൂട്ട് റ്റെമ്പിള്‍ എന്നറിയപ്പെടുന്ന മൂലംപള്ളിയിലായിരുന്നു അന്ത്യകാലം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

 

Comments are closed.