DCBOOKS
Malayalam News Literature Website
Rush Hour 2

പ്രണയപര്‍വ്വം: പവിത്രന്‍ തീക്കുനി എഴുതിയ കവിത

പവിത്രന്‍ തീക്കുനിയുടെ ‘ചില്ലക്ഷരങ്ങളിലെ നീയും ഞാനും-എന്റെ പ്രണയകവിതകള്‍’ എന്ന പുസ്തകത്തില്‍ നിന്നും ഒരു കവിത

രു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയത്തിലെന്നെ
കുറിച്ചിരുന്നെങ്കില്‍…

Textഒരു ശ്യാമ വര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍…

ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍…

ഒരു വെറും മാത്ര
മാത്രമാണെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍…

അതുമതി തോഴി
കഠിനവൃഥകള്‍
ചുമന്നുപോകുമ്പോള്‍
കല്പാന്തകാലവും…

കൂടുതല്‍ പ്രണയകവിതകള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.