DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് ആരംഭിക്കും

Sharjah International Book Fair
Sharjah International Book Fair

ഷാര്‍ജ: അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 39-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള ബുധനാഴ്ച ആരംഭിക്കും. കോവിഡ് സുരക്ഷയോടെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പുസ്തകമേള ഈ മാസം 14-നാണ് അവസാനിക്കുക.  12 സ്റ്റാളുകളുമായി ഡിസി ബുക്‌സും പുസ്തകമേളയും ഭാഗമാകും.‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’  എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി, ആഗോള സുരക്ഷാ പ്രോട്ടോകോളുകള്‍ പരിഗണിച്ചായിരിക്കും പരിപാടി നടക്കുക. പുസ്‍തക മേളയിലെ സാംസ്‍കാരിക പരിപാടികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും.

https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://sharjahreads.com/ എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

Comments are closed.