DCBOOKS
Malayalam News Literature Website

കറുപ്പെന്ന ആശയത്തെ സമൂഹം മോശമായി കാണുന്നു: എം ആർ രേണുകുമാർ

കോഴിക്കേട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദി രണ്ടില്‍ ‘ദലിതം: കഥയില്‍ പറഞ്ഞതെത്ര അറിഞ്ഞതെത്ര’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടേണ്ടതുണ്ട് എന്ന ആശയവും അദ്ദേഹം മുന്നോട്ടു വച്ചു.

തന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് ദലിതരെ പറ്റി കഥയെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ധന്യ എം ഡി പറഞ്ഞു. ദലിത് എന്ന സ്വത്വം അവരുടെ രാഷ്ട്രീയം എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് എന്നും അവര്‍ വിശദീകരിച്ചു.

സമത്വം ഒരിക്കലും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ലെന്നും സ്വാതന്ത്ര്യം സമത്വത്തെയും ഇല്ലാതാക്കുന്നില്ലന്നും ഉണ്ണി ആര്‍ പറഞ്ഞു. സ്വാതന്ത്ര്യവും സമത്വവും പുലരുന്ന ഒരിടത്ത് മാത്രമേ സാഹോദര്യം ഉടലെടുക്കൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ജാതി എന്നത് മാനത്തുനിന്ന് പൊട്ടി വീണ ഒരു കാര്യമല്ല. സമൂഹം ഉണ്ടാക്കിയെടുത്ത ഒന്നാണെന്നും ഉണ്ണി ആര്‍ ചൂണ്ടിക്കാട്ടി.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.