DCBOOKS
Malayalam News Literature Website

‘തരകന്‍സ് ഗ്രന്ഥവരി’, ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍; പ്രീബുക്കിങ് നാളെ മുതല്‍

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ യുടെ പ്രീബുക്കിങ് നാളെ ആരംഭിക്കും. ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം
എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന നോവലിന്റെ ലിമിറ്റഡ് എഡിഷന്‍ കോപ്പികള്‍ പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാകും ലഭ്യമാകുക. 799 രൂപയാണ് പ്രീബുക്കിങ്  വില.  ഏപ്രില്‍ 26 മുതല്‍ മെയ് 9 വരെ ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പ്രീബുക്ക് ചെയ്യാം.

ലോകപുസ്തകദിനത്തില്‍ ഏറെ പുതുമകളുള്ള പുതിയ നോവല്‍ ബെന്യാമിന്‍ പ്രഖ്യാപിച്ചത്. പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാകും പുസ്തകം പുറത്തിറങ്ങുക. അനവധി വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന വിധത്തിലാണ് ബെന്യാമിന്‍ പുസ്തകം രചിച്ചിരിക്കുന്നത്.

120 ഗ്രന്ഥവരികളിലൂടെയാണ് ആശയലോകം വായനക്കാര്‍ക്ക് മുന്‍പില്‍ ഇതള്‍വിരിയുക. ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥയ്ക്കായി കാത്തിരിക്കൂ…

Comments are closed.