DCBOOKS
Malayalam News Literature Website

തകഴി സാഹിത്യോത്സവം നാളെ മുതല്‍

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പും തകഴി സാംസ്‌കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തകഴി സാഹിത്യോത്സവത്തിന് ഏപ്രില്‍ 10ന് തുടക്കമാകും.

ഏപ്രില്‍ 17 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ തകഴിയിലെ ശങ്കരമങ്കലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

തകഴി സാഹിത്യോത്സവും ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നാളെ വൈകിട്ട് 4 മണിക്ക് തോമസ് കെ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തകഴി പുരസ്‌കാര വിതരണം, ചെറുകഥ പുരസ്‌കാര വിതരണം, അനുസ്മരണം, കവിയരങ്ങ്, സാഹിത്യസെമിനാര്‍, കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഏപ്രില്‍ 17 വരെ നടക്കും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും.

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.