DCBOOKS
Malayalam News Literature Website

തകഴി സാഹിത്യോത്സവം ഇന്ന് മുതല്‍

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പും തകഴി സാംസ്‌കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തകഴി സാഹിത്യോത്സവത്തിന് തകഴി ശിവശങ്കരപ്പിള്ളയുടെ 24-ാമത് ചരമവാർഷികദിനമായ ഏപ്രില്‍ 10ന് തുടക്കമാകും.  121-ാമത് ജന്മദിനമായ 17-നു സാഹിത്യോത്സവം സമാപിക്കും.

ഏപ്രില്‍ 17 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ തകഴിയിലെ ശങ്കരമങ്കലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. തകഴി സാഹിത്യോത്സവം തിങ്കളാഴ്ച വൈകുന്നേരം നാലിനു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്മാരകസമിതി ചെയർമാൻ ജി. സുധാകരൻ അധ്യക്ഷനാകും. കവി കുരീപ്പുഴ ശ്രീകുമാർ അനുസ്മരണപ്രഭാഷണം നടത്തും.

ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം, ബുധനാഴ്ച കഥാസായാഹ്നം, വ്യാഴാഴ്ച സ്കൂൾ വിദ്യാർഥികൾക്കായി സാഹിത്യമത്സരങ്ങൾ എന്നിവയും നടക്കും. വിവിധ പുസ്തകപ്രകാശനങ്ങളും വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.