DCBOOKS
Malayalam News Literature Website

അറിവിന്റെ അക്ഷയ സമൃദ്ധിക്കായി ഡി സി ബുക്‌സ് ‘വിഷുക്കണി-പുസ്‌തകക്കണി’

കണി കാണാനും കൈനീട്ടം നല്‍കാനും ഒരു പുത്തന്‍ പുസ്തകം വാങ്ങാം

കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുദിനം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനമായി മലയാളികള്‍ കൊണ്ടാടുന്നു. ഈ വിഷുക്കാലം ആഘോഷത്തിന്റേത് മാത്രമല്ല, വിജ്ഞാനത്തിന്റെയും വിനോദത്തിന്റേതും കൂടിയാക്കാം തലശ്ശേരി ഡി സി ബുക്‌സിനൊപ്പം. തലശ്ശേരി കറന്റ് ബുക്‌സില്‍ ഏപ്രില്‍ 11 മുതല്‍ 14 വരെ 4 ദിവസം വായനക്കാര്‍ക്കായി പുസ്തകക്കണി ഒരുക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം മുകുന്ദന്‍  ഏപ്രില്‍ 11 ന് രാവിലെ 10 മണിക്ക് വായനക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി  ‘വിഷുക്കണി- പുസ്‌തകക്കണി’ ഉദ്ഘാടനം നിര്‍വഹിക്കും.

കണി കാണാനും കൈനീട്ടം നല്‍കാനും ഒരു പുത്തന്‍ പുസ്തകം വാങ്ങാം. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.