DCBOOKS
Malayalam News Literature Website

അവധിക്കാലത്ത് വായിച്ച് രസിക്കാന്‍ കുട്ടികള്‍ക്കായി പത്ത് പുസ്തകങ്ങള്‍ ഇതാ!

വളരെ അപ്രതിക്ഷിതമായാണ് ഇക്കുറി കുട്ടികള്‍ക്ക് അവധിക്കാലം നേരത്തെ വീണുകിട്ടിയത്. മുതിര്‍ന്നവരൊക്കെ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ വീടിനുള്ളില്‍ രാവും പകലും കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ് കുട്ടികള്‍. ഈ സമയത്ത് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതും അവരെ ആക്ടീവായി നിര്‍ത്തേണ്ടതും അത്യാവശ്യമാണ്. പുറത്തേയ്ക്കിറങ്ങാതെ അവരെ വീട്ടില്‍ തന്നെ പിടിച്ചിരുത്താന്‍ ഏറ്റവും നല്ല ഉപാധി വായനയാണ്. കേവലം ഒരു താത്കാലിക സന്തോഷത്തിനപ്പുറം വായന അവര്‍ക്ക് സമ്മാനിക്കുന്ന ലോകം വളരെ വലുതായിരിക്കും. ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും അവരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിലൊക്കെ സ്വാധീനിക്കാനും കഴിയുന്ന പത്ത് പുസ്തകങ്ങള്‍ പരിചയപ്പെടാം.

ഉണ്ണിക്കുട്ടന്റെ ലോകം

Textകേരളത്തിലെ കുട്ടികളെ ഏറെ സ്വാധീനിച്ച ബാലസാഹിത്യകൃതിയാണ് ‘ഉണ്ണിക്കുട്ടന്റെ ലോകം‘. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളിലേക്ക്, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഉണ്ണിക്കുട്ടന്റെ ലോകം. സാധാരണക്കാരായ മനുഷ്യന്റെ ജീവിതം ഒരു കുട്ടിയില്‍ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളിലൂടെയാണ് ഇവിടെ ഉണ്ണിക്കുട്ടന്‍ വളരുന്നത്.

ചെമ്മരിയാടിന്റെ സൂത്രം

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡി.സി ബുക്‌സ് Textതയ്യാറാക്കിയിരിക്കുന്ന ചെമ്മരിയാടിന്റെ സൂത്രം എന്ന കഥാസമാഹാരം കൊച്ചുകൂട്ടുകാര്‍ക്ക് ഏറെയിഷ്ടപ്പെടും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്.

കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലളിതമായ ആഖ്യാനമാണ് ഈ കൃതിയുടെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനമായ ഈ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്.

സ്‌നേഹപൂര്‍വം നികിത

Textകുട്ടികള്‍ക്ക് വായിച്ച് രസിക്കാനും ചെയ്തുപഠിക്കാനുമായി ചന്ദ്രമതി എഴുതിയ കഥയാണ് സ്‌നേഹപൂര്‍വം നികിത. ഒരിക്കല്‍ ചൈന കേരളത്തിലെ മൃഗശാലയിലേക്ക് ഒരു ഒറാങ് ഊട്ടാനെ സമ്മാനിച്ചു. നികിതയെന്നായിരുന്നു അവളുടെ പേര്. മൃഗശാലയിലെ ജോലിക്കാരായ ചന്ദ്രന്‍ പിള്ളയും രാഹുലും നികിതയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. ഭക്ഷണംപോലും നന്നായി കൊടുത്തിരുന്നില്ല. അങ്ങനെയിരിക്കെയാണ് ചന്ദ്രന്‍പിള്ളയ്ക്കും രാഹുലിനും ഒരബദ്ധം സംഭവിക്കുന്നത്. അക്കഥയാണ് സ്‌നേഹപൂര്‍വം നികിത.

അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്രയും മറ്റു ബാലകഥകളും

സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ കൊതിച്ച അപ്പൂപ്പന്‍ താടിയ്ക്കും Textകൂട്ടുകാര്‍ക്കും സംഭവിച്ച അക്കിടിയെക്കുറിച്ച് പറഞ്ഞ് അത്യാഗ്രഹം നന്നല്ലെന്ന സന്ദേശം നല്‍കുകയാണ് സിപ്പി പള്ളിപ്പുറത്തിന്റെ ‘അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര‘. സിപ്പി പള്ളിപ്പുറത്തിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്രയും മറ്റു ബാലകഥകളും. കുട്ടികളെ അറിഞ്ഞ്, അവരുടെ ഭാഷയില്‍ കഥകളെഴുതി അവരെ രസിപ്പിച്ച അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും പ്രശസ്തമാണ്. 44 കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിജയതന്ത്രങ്ങള്‍

ആത്മവിശ്വാസത്തോടെ പഠനത്തിലും ജീവിതത്തിലും മുന്നേറാന്‍ Textവിദ്യാര്‍ത്ഥികളെ സഹായിക്കുന്നതാണ് വിജയമന്ത്രങ്ങള്‍. പ്രശസ്തബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസാണ് പുസ്തകം രചിച്ചിരിക്കുന്നത്. കുട്ടികളുടെ കഴിവുകളും ചിന്താശക്തിയും വളര്‍ത്താന്‍ സഹായിക്കുന്നവയാണ് ഈ പുസ്തകത്തിലെ കഥകളും കുറിപ്പുകളും. ആര്‍ക്കും ആരുമാകാനും കഴിയും ഈ ലോകത്ത് സാധ്യമാകാത്തതൊന്നുമില്ല അതിനുവേണ്ടതൊക്കെ കുട്ടികളിലുറങ്ങുന്നുണ്ട്. ഉറങ്ങുന്ന ശേഷികളെ ഉണര്‍ത്തിയാല്‍ വളര്‍ത്തിയാല്‍ കുട്ടികള്‍ വിജയിക്കുകതന്നെ ചെയ്യും. ഇക്കാര്യങ്ങളൊക്കെ ഓര്‍മപ്പെടുത്തുകയാണ് പ്രൊഫ.എസ്.ശിവദാസ്.

പറയിപെറ്റ പന്തിരുകുലം

മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത  മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും Textജാതികളിലും വളര്‍ന്ന പ്രതിഭാശാലികളായ സന്തതികളുടെ കഥയാണിത്. തലമുറകളായി കൈമാറിവരുന്ന ഈ കഥ കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് കെ ശ്രീകുമാര്‍.

കഥകള്‍കേള്‍ക്കാനിഷ്ടമുള്ള കുട്ടികള്‍ക്കായി ലളിതവും മനോഹരവുമായാണ് ശ്രീകുമാര്‍ വരരുചിയെക്കുറിച്ചും അഗ്‌നിഹോത്രി, പാക്കനാര്‍,നാറാണത്തുഭ്രാന്തന്‍, പെരുന്തച്ചന്‍, വായില്ലാകുന്നിലപ്പന്‍, കാരയ്ക്കലമ്മ തുടങ്ങിയവരെക്കുറിച്ച് വിശദീകരിക്കുന്നത്. അതും ബഹുവര്‍ണ്ണ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് കഥകള്‍ ഓരോന്നായി പറഞ്ഞുപോകുന്നത്. കുട്ടികള്‍ക്ക് സ്വയംവായിക്കാനും വായിച്ചുകൊടുക്കാനും എളുപ്പത്തില്‍ സാധിക്കുന്നതാണീ ഗ്രന്ഥം.

ഗുരുശിഷ്യകഥകള്‍

Textധൗമ്യ മഹര്‍ഷിയുടെയും ഉപമന്യുവിന്റെയും കഥ പറഞ്ഞാണ് ഗുരുശിഷ്യകഥകള്‍ ആരംഭിക്കുന്നത്. അരവിന്ദന്‍ രചിച്ച ഈ പുസ്തകത്തെ ഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹമെന്നാണ് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ വിശേഷിപ്പിച്ചത്. ശ്രേഷ്ഠ ഗുരുക്കന്മാരെയും ഉത്തമശിഷ്യരെയും ഈ പുസ്തകം വായിക്കുമ്പോള്‍ കുട്ടികള്‍ പരിചയപ്പെടും. ബാല്യത്തില്‍ ഇത്തരം കഥകള്‍ പഠിക്കുന്നവര്‍ ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ പ്രാപ്തി നേടും.

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍

വരികളിലെ അഴകുകൊണ്ടു മോഹിപ്പിക്കുകയും Textവരികള്‍ക്കിടയിലെ ജീവിതംകൊണ്ടു വേദനിപ്പിക്കുകയും ചെയ്യുന്ന കവിതയാണ് സെറീനയുടേത്. മുള്ളുകള്‍ മാത്രം ബാക്കിയാകുന്ന കടല്‍– ജീവിതത്തെയും ബന്ധങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളെയും ആഴത്തില്‍ വരഞ്ഞിടാനുള്ള ശ്രമമാണ് സെറിനയുടെ കവിത.

മാലിയുടെ ഉണ്ണിക്കഥകള്‍

Textകുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനാണ് മാലി. കുഞ്ഞുമനസ്സുകളില്‍ അദ്ദേഹം സ്‌നേഹത്തിന്റെയും അനുകമ്പയുടെയും വിത്തുകള്‍ വിതറി. വിവിധ സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്ന കുട്ടിക്കഥകള്‍ ഒരുമിപ്പിച്ച പുസ്തകമാണ് മാലിയുടെ ഉണ്ണിക്കഥകള്‍. കുട്ടികള്‍ക്ക് നല്‍കാവുന്ന എക്കാലത്തെയും മികച്ച സമ്മാനപ്പുസ്തകം.

അമ്മക്കുട്ടിയുടെ ലോകം

മാതാപിതാക്കള്‍ യന്ത്രങ്ങളെക്കാള്‍ വേഗത്തില്‍ ചിന്തിക്കുകയും Textതിരക്കിലാകുകയും ചെയ്യുന്ന ആധുനിക ലോകത്ത് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് അണുകുടുംബത്തിലെ കുട്ടികളാണ്. കുട്ടികള്‍ക്ക് വായിച്ച് രസിക്കാന്‍ കെ. എ. ബീനയുടെ അമ്മക്കുട്ടിയുടെ ലോകം ഉപകരിക്കും. കുട്ടികള്‍ക്കുള്ള രണ്ടു കഥകളാണ് ഇതിന്റെ ഉള്ളടക്കം. അന്യമാകുന്ന ഗ്രാമീണനന്മ നിങ്ങളുടെ കുട്ടികള്‍ക്കത് പകര്‍ന്നുനല്‍കും. എഴുത്തുകാരി തന്റെ മകന്‍ അപ്പു അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദന മനസ്സിലാക്കി ഒരു വഴി കണ്ടെത്തി. അമ്മയുടെ കുട്ടിക്കാലത്തേയ്ക്ക് അപ്പുവിനെ കൊണ്ടുപോകാന്‍ അവര്‍ അമ്മക്കുട്ടിയായി മാറി. സ്വന്തം മകനു പറഞ്ഞുകൊടുത്ത കഥകള്‍ ബീന പുസ്‌കത്തില്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ചതാണ് അമ്മക്കുട്ടിയുടെ ലോകം.

Comments are closed.