DCBOOKS
Malayalam News Literature Website

എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാം മാറ്റിവെച്ചു

തിരുവനന്തപുരം; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനമായി. 8, 9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു.

രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു ഇന്നലെ വൈകുന്നേരം വരെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ തീരുമാനം.

Comments are closed.