DCBOOKS
Malayalam News Literature Website
Rush Hour 2

ഇന്ന് അധ്യാപകദിനം

Teachers' Day
Teachers’ Day

അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാര്‍ത്ഥിസമൂഹത്തില്‍ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്‍മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.

1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു. അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.

Comments are closed.