DCBOOKS
Malayalam News Literature Website

കേരളത്തിലെ താന്ത്രികബുദ്ധിസം

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡോ. ടി.എസ്. ശ്യാംകുമാര്‍

ബുദ്ധധര്‍മ്മം ദേശാന്തരങ്ങളിലൂടെ സഞ്ചരിച്ച് നിലനിന്നത് പ്രാദേശികമായ സംസ്‌കാരങ്ങളെയും വിശ്വാസ അനുഷ്ഠാനരൂപങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ്. കേവലം പ്രബോധനാത്മകമായ ഒരു മതരൂപം മാത്രമായിരുന്നില്ല ബുദ്ധധര്‍മ്മം; ജനസംസ്‌കാരധര്‍മ്മപ്രബോധനങ്ങള്‍ക്കൊപ്പം താന്ത്രികനുഷ്ഠാനങ്ങളും ഇടകലര്‍ന്നിരുന്നു. ഇവിടെ ബുദ്ധനും ബോധിസത്വനും എല്ലാം തന്നെ താന്ത്രിക ദേവതകളായി മാറിത്തീരുന്നു. ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള ഉപാസ്യദേവതകളായും രക്ഷകരായും വരദായികളായും ബൗദ്ധരും ബോധിസത്വരും ജനജീവിതത്തെ സ്വാധീനിച്ചു.

ബുദ്ധധര്‍മ്മം ഭാഷയിലും സംസ്‌കാരത്തിലും സാമൂഹികജീവിതത്തിലും കേരളീയ പരിസരത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഒന്നാണ്. ഇതിനെ സംബന്ധിച്ച നിരവധി പഠനങ്ങളും ലഭ്യമാണ്. അതേസമയം കേരളത്തില്‍ നിലനിന്നിരുന്ന, സമകാലിക സാംസ്‌കാരിക ജീവിതത്തിലും തുടരുന്ന താന്ത്രികബുദ്ധിസത്തെക്കുറിച്ച് Pachakuthiraആഴത്തിലുള്ള പര്യാലോചനകള്‍ മലയാളത്തില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ബുദ്ധിസത്തെ സംബന്ധിച്ച് പൊതുവായി ബൗദ്ധദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ പ്രാദേശികവഴക്കങ്ങളെയും പരിഗണിക്കുന്ന ഒരു രീതിനിലവിലുണ്ട്. ഇതാകട്ടെ കൊളോണിയല്‍ കണ്ടെത്തലുകളിലൂടെ മേല്‍കൈ
വന്ന ദാര്‍ശനികബുദ്ധമതത്തെ ഉപഭൂഖണ്ഡമാകമാനം വ്യാപിച്ച ഒന്നായി പരിഗണിക്കുന്നു. ബുദ്ധദര്‍ശനങ്ങള്‍ക്കും ബൗദ്ധസംസ്‌കാരത്തിനും ഇന്ത്യയില്‍ പല വിതാനങ്ങളുണ്ടായിരുന്നു. താന്ത്രികബുദ്ധമതമാകട്ടെ സമ്പൂര്‍ണ്ണമായി ബൗദ്ധദര്‍ശനങ്ങളുടെ കൃത്യമായ നിര്‍വചനപാതയിലൂടെയായിരുന്നില്ല അതിന്റെ ചരിത്രസഞ്ചാരം നടത്തിയിരുന്നതും. ‘താന്ത്രികം’ എന്ന പ്രയോഗം തന്നെ ആ അര്‍ത്ഥത്തില്‍ പ്രശ്‌നഭരിതമാണ്.

ബുദ്ധധര്‍മ്മം ദേശാന്തരങ്ങളിലൂടെ സഞ്ചരിച്ച് നിലനിന്നത് പ്രാദേശികമായ സംസ്‌കാരങ്ങളെയും വിശ്വാസ അനുഷ്ഠാനരൂപങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ്. കേവലം പ്രബോധനാത്മകമായ ഒരു മതരൂപം മാത്രമായിരുന്നില്ല ബുദ്ധധര്‍മ്മം; ജനസംസ്‌കാരധര്‍മ്മപ്രബോധനങ്ങള്‍ക്കൊപ്പം താന്ത്രികനുഷ്ഠാനങ്ങളും ഇടകലര്‍ന്നിരുന്നു. ഇവിടെ ബുദ്ധനും ബോധിസത്വനും എല്ലാം തന്നെ താന്ത്രിക ദേവതകളായി മാറിത്തീരുന്നു. ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള ഉപാസ്യദേവതകളായും രക്ഷകരായും വരദായികളായും ബൗദ്ധരും ബോധിസത്വരും ജനജീവിതത്തെ സ്വാധീനിച്ചു. അങ്ങനെ പ്രബോധനാത്മകവും ദാര്‍ശനികവുമായ ഒരു തലം നിലനില്‍ക്കെതന്നെ ബുദ്ധന്‍ അനുഷ്ഠാനപാരമ്പര്യമായി ചരിത്രത്തിലൂടെ ക്രമേണ ചലിക്കാന്‍ തുടങ്ങുകയും ചെയ്തു. വജ്രയാനബുദ്ധിസം ഉള്‍പ്പെടെയുള്ള ബൗദ്ധതാന്ത്രിക മാര്‍ഗ്ഗങ്ങള്‍ ഇത്തരത്തില്‍ ഉരുവംകൊണ്ടവയാണ്. തദ്ദേശീയജനസംസ്‌കാരത്തില്‍ പ്രബലരായിരുന്ന അനുഷ്ഠാനജീവിതങ്ങളെ ഉള്‍ക്കൊള്ളുക എന്നത് ബൗദ്ധധര്‍മ്മത്തിന്റെ അതിജീവനത്തിനും അനിവാര്യമായി തീര്‍ന്നിട്ടുണ്ടാവാം. ഇതാകട്ടെ, വ്യത്യസ്തങ്ങളായ താന്ത്രിക സംസ്കാരങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. പൊതുവായി ഈ സാംസ്‌കാരിക ക്രമത്തെ ‘താന്ത്രികബുദ്ധിസം’ എന്നു വിളിക്കാം.

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.