DCBOOKS
Malayalam News Literature Website
Rush Hour 2

ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതിയുടെ അനുമതി

ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തില്‍ യോജപ്പിലെത്തുകയായിരുന്നു. മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികള്‍ക്ക് ദയാവധം അനുവദിക്കുന്നതിനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഉപാധികള്‍ സംബന്ധിച്ച മാര്‍ഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി.

Comments are closed.