DCBOOKS
Malayalam News Literature Website

‘അകക്കാഴ്ച’ ചിത്രപ്രദര്‍ശനം മാര്‍ച്ച് 12 മുതല്‍ 17 വരെ

മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച് 12 ന് തിരുവനന്തപുരം ശാസ്തമംഗലം സൂര്യകാന്തി ആര്‍ട്ട്ഗ്യാലറിയില്‍ ആരംഭിക്കും.

മാര്‍ച്ച് 12 ന് വൈകിട്ട് 4.30ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.ആദിവാസി മേഖലയിലെജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായാണ് അകകാഴ്ച എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

രാവിലെ 11 മുല്‍ 6 വരെയാണ് പ്രദര്‍ശന സമയം. മാര്‍ച്ച് 17ന് ചിത്രപ്രദര്‍ശനം സമാപിക്കും.

Comments are closed.