DCBOOKS
Malayalam News Literature Website

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ 11ന് എറണാകുളത്ത്

 

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ മാര്‍ച്ച് 11ന് എറണാകുളത്ത് എത്തും.

വൈകിട്ട് 5.30ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.ജി. പൗലോസ്, സുനില്‍.പി. ഇളയിടം തുടങ്ങിയവര്‍ പങ്കെടുക്കും. മഹാഭാരതത്തിലെ ലിംഗപദവി ബന്ധങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ചയും ചടങ്ങില്‍ നടക്കും.

മാര്‍ച്ച് 5ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ നിന്നാണ് ബുക്ക് ടൂര്‍ ആരംഭിച്ചത്.

Comments are closed.