DCBOOKS
Malayalam News Literature Website

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ 11ന് എറണാകുളത്ത്

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ മാര്‍ച്ച് 11ന് എറണാകുളത്ത് എത്തും.

പുസ്തകയാത്രയുടെ ഭാഗമായി വൈകുന്നേരം 5 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് ‘മഹാഭാരതത്തിലെ ലിംഗപദവി ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ സുനില്‍.പി. ഇളയിടം പ്രഭാഷണം നടത്തും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എസ്. രമേശന്‍ അദ്ധ്യക്ഷത വഹിക്കുകയും കെ.ജി പൗലോസ് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്യും. ഡി സി ബുക്‌സ് എറണകുളം പബ്ലിക് ലൈബ്രറിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 5ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ നിന്നാണ് ബുക്ക് ടൂര്‍ ആരംഭിച്ചത്.

Comments are closed.